കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കാസര്‍കോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന സംസ്ഥാന മാര്‍ഷ്യല്‍ ആട്സ് ഫെസ്റ്റിന്റെ അഞ്ചാം ദിവസത്തില്‍ തായ്ക്വാണ്ടോ മത്സരങ്ങളുടെ ആദ്യ ദിന മത്സരങ്ങള്‍ പൂര്‍ത്തിയായി. പങ്കാളിത്തം കൊണ്ടും കായിക മികവുകൊണ്ടും ശ്രദ്ധയാകര്‍ഷിച്ചതായിരുന്നു തായ്ക്വാണ്ടൊ മത്സരങ്ങള്‍. അത് കൊണ്ട് തന്നെ മത്സരം കാണാന്‍ വലിയ ജനാവലിയാണ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്. മത്സരത്തിന്റെ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്മാന് പി പി മുഹമ്മദ് റാഫി നിര്‍വഹിച്ചു. ഒളിമ്പിക് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം വി പ്രതീഷ് മീത്തല്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന് ജില്ലാ സെക്രട്ടറി എം അച്യുതന് മാസ്റ്റര്‍, ഡോ. എം കെ രാജശേഖരന്, എം കുഞ്ഞബ്ദുള്ള, പി വി അനില്‍കുമാര്‍, ലത്തീഫ് പെരിയ എന്നിവര്‍ സംബന്ധിച്ചു.കെ വി
രാമകൃഷ്ണന് സ്വാഗതവും ബി.ഐ.പ്രകാശ് നന്ദിയും പറഞ്ഞു. ആദ്യദിവസം മത്സരം അവസാനിക്കുമ്പോള്‍ യോദ്ധാ തായ്ക്വാണ്ടൊ അക്കാദമി കാസര്‍കോട് 61 പോയിന്റുമായി ഒന്നാം സ്ഥാനത്തും പൊയ്നാച്ചി തായ്ക്വാണ്ടൊ അക്കാദമി 28 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത് നേടി മുന്നിട്ട് നില്ക്കുന്നു. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.
