കാഞ്ഞങ്ങാട്: ആദിവാസി കുട്ടികള്‍ പഠിക്കുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍സി സി.ബി.എസ്.ഇ സ്കൂളിന് ആവശ്യമായ സൗകര്യമല്ലെന്ന് പി.ടി.എ കമ്മിറ്റി വാര്‍ത്ത സമ്മേളനത്തില്‍ ആ രോപിച്ചു. നിലവില്‍ പെരിങ്ങോത്ത് പ്രവര്‍ത്തിക്കുന്ന ആദിവാസി കുട്ടികളു ടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്കൂളിനാണ് ഈ ദുര്‍ഗതി. ആദിവാസി മേഖലയിലെ കുട്ടികളുടെ ഉന്നമനത്തിനായി 2022ല്‍ 60 കുട്ടികളുമായി ബങ്കളത്തുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് റെസിഡന്‍സി സി.ബി.എസ്.ഇ സ്കൂള്‍ ആരംഭിക്കുന്നത്. അടുത്തവര്‍ഷം 60 കുട്ടികള്‍ കൂടി വന്നതോടുകൂടി 120 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സ്കൂളില്‍ നിന്നും കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പിടിപെട്ടു അതേത്തുടര്‍ന്ന് സ്കൂള്‍ രണ്ടുമാസത്തോളം അടച്ചിട്ടു കുട്ടികളെല്ലാം വീടുകളിലേക്ക് പറഞ്ഞയച്ചു. അതിനുശേഷമാണ്പെരിങ്ങേത്തേക്ക് സ്കൂള്‍ മാറ്റുന്നത്. ഇവിടേക്ക് മാറിയിട്ട് ഇപ്പോള്‍ ഏകദേശം രണ്ടര വര്‍ഷത്തോളം പിന്നിട്ടു. ഓരോ വര്‍ഷവും 60 കുട്ടികള്‍ വീതം ആറാം ക്ലാസിലേക്ക് പുതിയതായി വരുന്നു. ഇപ്പോള്‍ മുന്നൂറോളം കുട്ടികളുണ്ട്.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നിന്നുമാണ് ഇവിടെയുള്ള ആദിവാസി കുട്ടികള്‍ പഠിക്കുന്നതിനായി എത്തുന്നത്.കുട്ടികള്‍ക്ക് ഉറങ്ങുന്നതിന് ആവശ്യമായ കട്ടിലുകള്‍, ബെഡുകള്‍, ഫര്‍ണിച്ചറുകള്‍ തലയണകള്‍, ബക്കറ്റ് തുടങ്ങിയവ ഒന്നും തന്നെ കഴിഞ്ഞ വര്‍ഷത്തിലേ ആവശ്യത്തിനു ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരം കാണാതെയാണ് പുതിയതായി 60 കുട്ടികളെ കൂടി എടുത്തത്.ഇന്നത്തെ ഈ സ്കൂളില്‍ കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലുമുള്ള വെള്ളം ലഭ്യമല്ല. സമയത്തിന് കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ഇന്നുവരെ ലഭ്യമായിട്ടില്ല. ഇത്രയും കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്കൂളില്‍ കുട്ടികള്‍ക്ക് വിരലില്‍ എണ്ണാവുന്ന ബാത്റൂമുകളും ടോയ്ലറ്റുകളുമാണ് ഉള്ളത്. അതില്‍ പലതും ഉപയോഗയോഗ്യവുമല്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബില്‍ഡിങ്ങിന്റെ താഴെ നിലയിലും മുകളില്‍ നിലയിലും ആണ് താമസിക്കുന്നത് യാതൊരുവിധത്തിലുള്ള സുരക്ഷയും കുട്ടികളുടെ കാര്യത്തില്‍ ഇവിടെയില്ല.കുട്ടികളുടെ സുരക്ഷിതത്വത്തിന് വേണ്ടി രക്ഷിതാക്കളുടെ നിരന്തര ആവശ്യമാണ് സിസിടിവി സ്ഥാപിക്കണമെന്നുള്ളത്. സിസിടിവി ഇല്ലാത്തതു കൊണ്ട് തന്നെ ഒരുപാട് സ്വഭാവ ദൂഷ്യങ്ങള്‍ കുട്ടികളുടെ ഭാഗത്ത് നിന്നും ടീച്ചേഴ്സിന്റെ ഭാഗത്തുനിന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ആദ്യ ബാച്ചിലെ കുട്ടികള്‍ പത്താം ക്ലാസില്‍ എത്തിയിട്ട്പോലും നമ്മുടെ കുട്ടികള്‍ ഇന്നുവരെ കമ്പ്യൂട്ടര്‍ എന്താണെന്ന് കണ്ടിട്ടില്ല.സ്പോര്‍ട്സ് സ്കൂള്‍ ആയിട്ടു കൂടി കുട്ടികള്‍ക്ക് ആവശ്യമായ ഫുഡ് അലവന്‍സ് പോലുമില്ല. കഴിഞ്ഞ വര്‍ഷം ജോലിക്ക് ഉണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ ഭാഗത്തുനിന്നും കുട്ടികള്‍ക്കെതിരെ ഉണ്ടായിരുന്നത് ഒരുപാട് ദുരനുഭവങ്ങള്‍ മാത്രമായിരുന്നു വെന്നും പി.ടി.എ ഭാരവാഹികള്‍ കുറ്റ പ്പെടുത്തി. വാര്‍ത്ത സമ്മേളനത്തില്‍ പി.ടി.എ.പ്രസിഡന്റ് എ എസ് ശ്രീകാന്ത്,എസ്.വിനീത, കെ.എ.രമേശന്, വി.വിശ്വന്, ടി.ദിലീപ്, സി എം സുദര്ശനന് എന്നിവര്‍ സംബന്ധിച്ചു.
