കാസര്‍കോട്: എബിവിപി കാസര്‍കോട് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ വന്ദേമാതരത്തിന്റെ നൂറ്റാമ്പതാം വര്‍ഷം ആഘോഷിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തു വെച്ച് വിദ്യാര്‍ത്ഥി റാലിയും, വന്ദേമാതരം മുഴുവന്‍ ഭാഗം ആലപിക്കുകയും ചെയ്തു.എബിവിപി ദേശീയ ഉപാധ്യക്ഷന്‍ ഡോ. എം നാഗലിംഗം ഉദ്ഘാടനം ചെയ്തു. ദേശിയ നിര്‍വാഹക സമിതി അംഗം അഭിനവ് തൂണേരി ജില്ല പ്രസിഡന്റ് മനോജ് പാടി എന്നിവര്‍ സംസാരിച്ചു.
