കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മഹാകവി പി സ്മാരക സമിതി നല്‍കുന്ന പി സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പി.പ്രേമചന്ദ്രന് കവി കുരീപ്പുഴ ശ്രീകുമാര്‍ നല്‍കി. പ്രേമചന്ദ്രന്റെ ‘ചിരിച്ചു മരിച്ച ക്ലാസ് മുറികള്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇരുപതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. സ്മാരക സമിതി നല്‍കുന്ന അഞ്ചാമത് സാഹിത്യ പുരസ്‌കാരമാണിത്. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ ഇ പി രാജഗോപാലനെ കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് ആദരിച്ചു. കവി ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്റെ ‘സബ്‌ദെല്ലജോതെയിലെ സിംഹ സൂര്യന്‍’, ‘സ്ഫുലിംഗങ്ങളുടെ നൃത്തശാല’ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ കുരീപ്പുഴ പ്രകാശനം ചെയ്തു. സി പി ശുഭ അധ്യക്ഷയായി. ഡോ.കെ.വി. സജീവന്‍ സ്വാഗതവും പപ്പന്‍ കുട്ടമത്ത് നന്ദിയും പറഞ്ഞു. കലാകേന്ദ്രത്തിലെ കലാകാരന്‍മാരുടെ നൃത്ത സംഗീത പരിപാടികളും നാടക് കാഞ്ഞങ്ങാട് മേഖലയുടെ പിരാന്ത് നാടകവും അരങ്ങേറി.
