ഹെറിറ്റേജ് ഇന്നര്‍ വീല്‍ ക്ലബ് രൂപീകരണം നടന്നു

കാഞങ്ങാട് : പരസ്പര സ്‌നേഹവും , സൗഹൃദവും സ്ഥാപിക്കുന്നതിനും സേവന പ്രവര്‍ത്തനങ്ങ നടത്തുന്നതിനുമായി ദേശീയ തലത്തില്‍ വനിതകളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തികുന്ന ഇന്നര്‍ വീല്‍ ക്ലബ്‌ന്റെ നീലേശ്വരം ഹെറിറ്റേജ് യൂണിറ്റിന്റെ രൂപീകരണ യോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഗണവും നടന്നു.കാഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടന്ന രൂപീകരണ യോഗം ഡിസ്ട്രിക് ചെയര്‍മാന്‍ സീമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി വി ശാന്തകുമാരി(പ്രസിഡണ്ട്) കെ ഉഷാദേവി (സെക്രട്ടറി) കെ വിദ്യ(ട്രഷറര്‍) ഓമന കൈലാസ്(വൈസ് പ്രസിഡണ്ട്) ടി. ഇ സുധാമണി (ജോയിന്‍ സെക്രട്ടറി)എന്നിവര്‍ ക്ലബ്ബിന്റെ ഭാരവാഹികളായി സ്ഥാനമേറ്റു. നീലേശ്വരം ഗതാഗത പ്രയാസം പരിഹരിക്കുന്നതിന് ആകാശപാത നിര്‍മ്മാണം എത്രയും വേഗം നടപ്പിലാക്കണമെന്നും. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്‍ ഡിസ്റ്റിക് ചെയര്‍മാന്‍ ദീപ്തി അനൂപ് മുഖ്യാതിഥിയായി. കെ രജിത, എ വി സുമ, സുലേഖ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!