റിലേ സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി

മാവുങ്കാല്‍: മാവുങ്കാല്‍ ദേശീയ പാതയില്‍ അശാസ്ത്രീയമായ
നിര്‍മ്മാണത്തിന് എതിരെ
ബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിവരുന്ന
റിലേ സത്യാഗ്രഹത്തിന്റെ പത്താം ദിവസത്തില്‍ വ്യാപാരി വ്യവസായിഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തകര്‍ അണി നിരന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് സമരപ്പന്തലിലെത്തി.
കാഞ്ഞങ്ങാട് നഗരത്തിലേക്കുള്ള പ്രവേശന കവാടമാണ്
അശാസ്ത്രീയമായ
നിര്‍മ്മാണത്തിന്
അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്
ഉള്ളത്.ഈ സമരം
നാട്ടുകാര്‍ക്ക് മാത്രമല്ല വിദൂര സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും വേണ്ടിയുള്ളതാണയെന്നും റിലേ സത്യാഗ്രഹത്തിന്
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് അഹമ്മദ് ഷെരീഫ്
അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.ബി. ജെ. പി സംസ്ഥാന സമിതി അംഗം എ.വേലായുധന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പ്രസിഡന്റ് വി. കെ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.യൂണിറ്റ് വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ മാവുങ്കാല്‍ വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് ലക്ഷ്മി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.അണ്ടര്‍ പാസ്സേജ് അനുവദിക്കുക, ഹൈവേക്ക് വേണ്ടി ഏറ്റെടുത്ത മുഴുവന്‍ സ്ഥലവും റോഡിനു വേണ്ടി ഉപയോഗിക്കുക, പൊതു സ്ഥല കൈയ്യേറ്റം ഒഴിപ്പിക്കുക, മാവുങ്കാല്‍ ടൗണില്‍ 9 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡ് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്
സമരം നടക്കുന്നത്.

 

error: Content is protected !!