പ്രാര്‍ഥന സദസും അനുസ്മരണവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: മൂന്നരപതിറ്റാണ്ട് കാലം ബദരിയ പള്ളി കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ആലിക്കുട്ടി ഹാജി അനുസ്മരണവും പ്രാര്‍ഥന സദസും ബദരിയ പള്ളിയില്‍ വെച്ച് സംഘടിപ്പിച്ചു. പ്രസിഡണ്ട് പി .എം ഹസന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ് സുലൈമാന്‍ സഅദി, മുസ്ലിംലീഗ് നേതാവ് എ ഹമീദ് ഹാജി, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് ഫസലുറഹിമാന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്സം, തലമുറ കൂട്ടായ്മ പ്രസിഡണ്ട് സി.എച്ച് ബഷീര്‍, ബദരിയ പള്ളി മുന്‍ ഖത്തിബ് അബ്ദുല്‍ റഷിദ് സഅദി, ഖത്തീബ് അബ്ദുഹിമാന്‍ അഷ്‌റഫി പള്ളിക്കര അഹ്മദ് മുസ്ല്യാര്‍ എന്നിവര്‍ സംസാരിച്ചു. സുലൈമാന്‍ സഅദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ടിമ്പര്‍ റഷിദ് സദസ്സിന് സ്വാഗതം പറഞ്ഞു.

 

error: Content is protected !!