കാഞ്ഞങ്ങാട്: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൊളവയല്‍ നിസ്വാ വിമെന്‍സ് അക്കാദമി സനദ് ദാന വാര്‍ഷിക സമ്മേളനത്തിന് ഉജ്വല തുടക്കമായി. ഉദ്ഘാടന സനദ് ദാന സമ്മേളനം കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നിസ്വാ കോളേജ് ചെയര്മാന് പാലക്കി അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഉസ്താദ് ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനവും സനദ് ദാനവും നിര്‍വഹിച്ചു.അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം സൃഷ്ടിക്കുന്നതിനുള്ള അറിവും സ്വഭാവവുമുള്ളവരാണ് സ്ത്രീകള്‍. ശ്വസിക്കാന്‍ ഓക്സിജന്‍ പോലെ തന്നെ അത്യാവശ്യവും ഉപയോഗപ്രദവുമാണ് സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ബഹാഉദ്ധീന്‍ നദ് വി പറഞ്ഞു. ഒരു കുടുംബത്തില്‍ ഒരു സ്ത്രീ വിദ്യ നേടുമ്പോള്‍ അത് അവരിലെ മനുഷ്യന്റെ ഏറ്റവും മികച്ച പതിപ്പുകളെ പുറത്തുകൊണ്ടുവരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുടുംബത്തിന്റെ തലമുറയിലും കുടുംബത്തിന്റെ ജീവിതരീതിയിലും പ്രതിഫലിക്കുന്നുവെന്നും മത ബോധനങ്ങള്ക്കകത്ത് നിന്ന് കാലം ആവിശ്യപ്പെടുന്ന മറ്റു ജ്ഞാനരൂപങ്ങളെ കൂടി വിളക്കിച്ചേര്‍ത്ത സമീകൃതമായ പാഠപദ്ധതിലൂടെ മത ഭൗതീക സമന്യയ വിദ്യാഭ്യാസമാണ് ദാറുല്‍ഹുദാ മുന്നോട്ട് വെക്കുന്നതെന്ന് ബഹാ ഉദ്ധീന്‍ നദ് വി കൂട്ടിചേര്‍ത്തു. കൊളവയല്‍ ജുമാ മസ്ജിദ് ഖത്തീബ് ഉസ്താദ് അസ്റുദ്ധീന്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. കോളേജ് കണ്‍വീനര്‍ മുഷ്താക്ക് അഹമ്മദ് ഹുദവി സ്വാഗതം പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഉസ്താദ് ഇസ്ഹാഖ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.
നിസ്വയുടെ പ്രൊജക്ട് ലോഞ്ചിംഗ് മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്മാന്
സി കുഞ്ഞാമദ് ഹാജി പാലക്കി നിര്‍വഹിച്ചു.റാങ്ക് ജേതാക്കള്‍ക്കുള്ള ആദരം
അബൂബക്കര്‍ കൊളവയല്‍,
ഹസൈനാര്‍ ഹാജി എന്നിവര്‍ കൈമാറി. അധ്യാപികമാര്‍ക്കുള്ള സ്നേഹോപഹാരം
മുസ്തഫ കൊളവയല്‍
ഉസ്താദ് ഫാറൂഖ് വാഫിക്ക് കൈമാറി. വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണം
ഹംസ കൊളവയല്‍ നിര്‍വഹിച്ചു. കോളേജ് വിദ്യാര്‍ഥി നികളുടെ കയ്യെഴുത്ത് മാസിക ചെറുവത്തൂര്‍ ഇബ്രാഹിം സി. മുഹമ്മദ് കുഞ്ഞിക്ക് നല്കി പ്രകാശനം ചെയ്തു. ആയിഷ ഫര്‍സാന എഴുതിയ തിരയടങ്ങാതെ പുസ്തക പ്രകാശനം ഡോ: ഖാദര്‍ മാങ്ങാട്
മുബാറക്ക് ഹസൈനാര്‍ ഹാജിക്ക് നല്കി നിര്‍വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി
ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍
എം.കെ അബൂബക്കര്‍ ഹാജി,ബി. മുഹമ്മദ് കുഞ്ഞി,
ബി. കുഞ്ഞഹമ്മദ്,
ബഷീര്‍ ജിദ്ദ ചിത്താരി,
മുഹമ്മദ് കുഞ്ഞി ബുറൈമി,
അബൂബക്കര്‍ പള്ളി വളപ്പില്‍,
നദീം കൊളവയല്‍,
സുബൈര്‍ കമ്മട്ടിക്കാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു ഹസീബ് കൊളവയല്‍
നന്ദി പറഞ്ഞു.
