കാര്യങ്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ കര്‍ണ്ണാടകയിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.

നീലേശ്വരം: കാര്യങ്കോട് സ്വദേശിയായ യുവാവ് കര്‍ണ്ണാടകയിലെ ജോലിസ്ഥലത്തു കുഴഞ്ഞു വീണു മരിച്ചു. കാര്യങ്കോട്ടെ ജാനകിയുടെയും പരേതനായ കുന്നരുവത്തു അമ്പുവിന്റെയും മകന്‍ അനില്‍ബാബു (45) ആണ് മരിച്ചത്. നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ അനില്‍ബാബു ഇന്നലെ ഉച്ചയോടെയാണ് കര്‍ണ്ണാടക ബണ്ട്വാള്‍ ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞ് വീണത് . ഉടനെ മംഗ്ലൂര്‍ വെന്‍ ലോക്ക് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ നാട്ടിലെത്തിക്കും.
സഹോദരങ്ങള്‍ സുരേന്ദ്രന്‍, സുധാകരന്‍ (ശ്രീ വിഹാര്‍ കാറ്ററിംഗ്),പ്രകാശന്‍ (ഡ്രൈവര്‍ വി എസ് ഓട്ടോ സ്റ്റാന്‍ഡ് നീലേശ്വരം), ശശിധരന്‍ (ഡ്രൈവര്‍ ), പ്രീത (സര്‍വ്വേയര്‍ മണ്ണ് സംരക്ഷണ ഓഫീസ് കാഞ്ഞങ്ങാട്),
സുലോചന (അമ്പലത്തറ),
ഷീജ(സീതാംഗോളി).

 

error: Content is protected !!