കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാലയുടെ 202425 വര്‍ഷത്തെ മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഡോ.കെ.വി വിനീഷ് കുമാറിന്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, വീടു നിര്‍മ്മാണം, എന്‍ എസ് എസ്
പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ , ജില്ലയില്‍ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ രക്തദാനം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സ്വഛ ഭാരത് പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയത് പരിഗണിച്ചാണ് അവാര്‍ഡ്. യുവജാഗരണ്‍ ജില്ലാ കോര്‍ഡിനേറ്റര്‍,എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍, എന്‍ എസ് എസ്
യുവ ആപത് മിത്ര ജില്ലാ കോര്‍ഡിനേറ്റര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തി കുന്നു.നെഹ്‌റു കോളേജ് ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ബളാല്‍ സ്വദേശിയായ ഡോ.കെ.വി വിനീഷ് കുമാര്‍.
