പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയിലെ മൂന്നാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന്റെ സമാപന ദിവസമാസമായ ഇന്ന് ധേനുമണ്ഡപത്തില്‍ പ്രശസ്ത സിനിമാ സീരിയല്‍ താരം ശാലുമേനോന്‍ ഭരതനാട്യം അവതരിപ്പിക്കും. പ്രശസ്ത പിന്നണി ഗായകന്‍ സായി വിഘ്‌നേഷിന്റെ ഭാര്യ കാവ്യ മുരളീധരനും ഇന്ന് നൃത്തമവതരിപ്പിക്കും. സയ്യദ് സലാവുദ്ദീന്‍ പാഷയുടെ മിറാക്ക്ള്‍ ഓഫ് വീല്‍സ് ആണ് അവസാന പരിപാടി.
