കുറ്റിക്കോല്‍ വീട്ടിയാടി 9 വാര്‍ഡിന്റെ നേതൃത്വത്തില്‍ സ്ത്രീ സംരംഭ സെമിനാര്‍ സംഘടിപ്പിച്ചു

ബന്തടുക്ക :കുറ്റിക്കോല്‍ വീട്ടിയാടി 9വാര്‍ഡിന്റെ നേതൃത്വത്തില്‍ സ്ത്രീ സംരംഭ സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകളില്‍ സംരംഭകത്വ ബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വിവിധ സ്‌കീംകളെ കുറിച്ച് സെമിനാറില്‍ ക്ലാസുകളെടുത്തു. 9 വാര്‍ഡ് മെമ്പര്‍ മഹേഷ് ഗോപാല്‍ അധ്യക്ഷത വഹിച്ചു. ബിഡിഎസ്പി തൃശീല, സിഎഫ്എല്‍ കോര്‍ഡിനേറ്റര്‍ നക്ഷത്ര, സ്മിത എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. സിഡിഎസ് ശാന്ത ദാമോദരന്‍, എഡിഎസ് സെക്രട്ടറി നിര്‍മല സുകുമാരന്‍, മുന്‍ മെമ്പര്‍ നാരായണി, ദിനേശ് ഇല്ലത്തിങ്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

 

error: Content is protected !!