കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്രം പ്രതിഷ്ഠാദിനവും സര്‍വൈശ്വര്യ വിളക്ക് പൂജയും നടന്നു

കാഞ്ഞങ്ങാട്: കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്ര പ്രതിഷ്ഠാദിനവും സര്‍വൈശ്വര്യ വിളക്ക് പൂജയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ഉത്സവ ആഘോഷത്തിന്റെ ഭാഗമായി ലക്ഷ്മിപൂജ ദീപാരാധന എന്നിവ നടന്നു. വൈകിട്ട് വെള്ളിക്കോത്ത് യശോദ അമ്മ, സതി എന്നിവരുടെ കാര്‍മ്മിക ത്വത്തില്‍ നടന്ന സര്‍വ്വേശ്വര്യ വിളക്ക് പൂജയില്‍ നിരവധി ആളുകള്‍ പങ്കാളികളായി. തുടര്‍ന്ന് ശാക്തേയ പൂജ, അന്നദാനം, മാതൃസമിതിയുടെ കൈകൊട്ടിക്കളി എന്നിവയും അരങ്ങേറി

 

error: Content is protected !!