സൗത്ത് അമേരിക്കന്‍ കലാകാരിയുടെ മാസ്മരിക നൃത്തച്ചുവടുകള്‍

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്യോത്സവത്തില്‍ സൗത്ത് അമേരിക്കയിലെ പെറുവില്‍ നിന്നും വന്ന അനംഗ മഞ്ജരി ഗോണ്‍സലേസ് നന്ദി മണ്ഡപത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു. അഭിനയത്തിലും താളത്തിലും മാസ്മരിക പ്രകടനമായിരുന്നു ഗോണ്‍സലേസ് നടത്തിയത്. ഡോ ജാനകി രംഗരാജിന്റെ ശിഷ്യയായ ഇവര്‍ അടുത്ത വര്‍ഷത്തെ വൈശാഖ നടനത്തില്‍ വീണ്ടും കാണാമെന്നും പറഞ്ഞു തിരിച്ചു പോയി. ഹോങ്കോങ്ങില്‍ നിന്നും വന്ന സഞ്ജയ് വടപ്പള്ളിയും നന്ദി മണ്ഡപത്തില്‍ നൃത്യാര്‍ച്ചന നടത്തി.

 

error: Content is protected !!