അമ്പലത്തറ : പേരൂര്‍ സദ്ഗരുസ്കൂളിന് സമീപം റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് യുവതികള്‍ മാതൃകയായി. അഞ്ചാംവയലിലെ
വി വി.പുഷ്പ, പേരൂരിലെ എന്‍.അനീഷ, എന്നിവരാണ് മാതൃക പ്രവര്‍ത്തനം നടത്തിയത്. അമ്പലത്തറ പോലീസ് പേഴ്സിന്റ ഉടമസ്ഥനെ കണ്ടെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമസ്ഥന് ഏല്‍പ്പിച്ചു. പരപ്പ കനകപ്പള്ളി സ്വദേശിയും പുല്ലൂര്‍ യു. പി.സ്കൂള്ജീവനക്കാരനുമായ സുഭാഷിന്റെ തായിരുന്നു പേഴ്സ്.
യുവതികളെ അമ്പലത്തറ പോലീസ് അഭിനന്ദിച്ചു.
