ലത ബാലകൃഷ്ണന്റെ 4 ദിവസത്തെ ചുമര്‍ ചിത്ര പ്രദര്‍ശനം ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി

കാഞ്ഞങ്ങാട്:ചുമര്‍ചിത്ര മേഖലയില്‍ തന്റേതായ കഴിവിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന മാവുങ്കാല്‍ സ്വദേശി ലത ബാലകൃഷ്ണന്റെ ചുവര്‍ ചിത്രങ്ങളുടെ പ്രദര്‍ശനം കാഞ്ഞങ്ങാട് ലളിതകല ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി. സേവന മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാഞ്ഞങ്ങാട് ആനന്ദ ആശ്രമം ലയണ്‍സ് ക്ലബ്ബ് മുന്‍കൈയെടുത്ത് നടത്തുന്ന 9 മുതല്‍ 12 വരെ നാലു ദിവസങ്ങളിലായി രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെ യാണ് ചിത്രപ്രദര്‍ശനം നടക്കുന്നത് .രേഖീയ, ബിന്ദുജം തുടങ്ങിയ രീതിയില്‍ പരമാവധി ഡോട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 8 അടി നീളവും, 4 അടി വീതിയുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി ചിത്രങ്ങളാണ് ചിത്രപ്രദര്‍ശനത്തില്‍ ഉള്ളത്. നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍ പ്രശസ്ത ചുവര്‍ ചിത്ര അധ്യാപകനും ദേശീയ പുരസ്‌കാര ജേതാവുമായ ബിജു പാണപ്പുഴ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ എം മോഹനന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ മീങ്ങോത്ത്,അരവിന്ദാക്ഷന്‍ സദ്ഗമയ, കെ വി സതീശന്‍ ,കോഡിനേറ്റര്‍ ഇ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി കെ എം പ്രമോദ് സ്വാഗതവും ചിത്രകാരി ലതാ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ആനന്ദാശ്രമം ക്ലബ്ബ് അംഗങ്ങള്‍, ചിത്രകലാ കൂട്ടായ്മ അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കെടുത്തു

 

error: Content is protected !!