സംസ്ഥാനതല യോഗ പരീക്ഷയില്‍ വയമ്പ് വേട്ടുവാങ്ങാനം സ്വദേശി കെ.ഗോപാലകൃഷ്ണന് ഒന്നാം റാങ്ക്

കാഞ്ഞങ്ങാട്: നാഷണല്‍ സര്‍വീസ് സൊസൈറ്റി പെരിന്തല്‍മണ്ണ നടത്തിയ യോഗ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ വയമ്പ് വേട്ടുവാങ്ങാനം സ്വദേശി കെ.ഗോപാലകൃഷ്ണന് ഒന്നാം റാങ്ക്.
36 വര്‍ഷത്തോളം യോഗചെയ്ത് വരികയായിരുന്നു ഗോപാലകൃഷ്ണന്‍ ജില്ലാ യോഗ്യചമ്പന്‍ഷിപ്പില്‍ ഒന്നാം നേടിയിട്ടുണ്ട്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. നീലേശ്വരം കാവില്‍ ഭവനില്‍ നിന്നാണ് യോഗയില്‍ പരിശീലനം നേടിയത്.പിന്നീട് പുസ്തകങ്ങള്‍ വായിച്ചും ടി വി കണ്ട് കൊണ്ടുമാണ് യോഗയെ കൂടുതല്‍ മനസ്സിലാക്കിയത്.യോഗ ദിനത്തില്‍ പല സ്ഥലങ്ങളിലും യോഗക്ലാസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

 

error: Content is protected !!