വി.ഡി. സതീശനെ അനുകൂലിച്ച് കാഞ്ഞങ്ങാട് ഫ്‌ലക്‌സ് ബോര്‍ഡ്

കാഞ്ഞങ്ങാട് : പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തി വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാഞ്ഞങ്ങാട് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും വിഡി സതീശന്റെ ഫ്ലെക്സും സ്ഥാപിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി വി ചന്ദ്രശേഖരൻ, നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ വാഴുന്നോറോടി,കൗൺസിലർ ചന്ദ്രൻ മാസ്റ്റർ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം കുഞ്ഞികൃഷ്ണൻ,ചന്ദ്രൻ ഞാണിക്കടവ്,എച്ച് ഭാസ്കരൻ,മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ സൂര്യപ്രഭ,രാജൻ ഐങ്ങോത്ത്,ഉണ്ണി രാജൻ ഐങ്ങോത്ത്,കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ഡോ. ടിറ്റോ ജോസഫ്,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശരത് മരക്കാപ്പ് , ഐ എൻ ടി യു സി നേതാവ് സി വി ബാലകൃഷ്ണൻ സി വി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!