ലോക റെഡ് ക്രോസ് സൊസെറ്റി ദിനാചരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : റെഡ് ക്രോസ് സൊസെറ്റി സ്ഥാപകദിനം കാസര്‍കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ സേവന പരിപാടികളോടെ ആചരിച്ചു . മനുഷ്യരെ സ്‌നേഹിക്കാനും , സഹായിക്കാനും ഒന്നിക്കുക എന്നതാണ് ഈ വര്‍ഷത്തെ റെഡ് ക്രോസ് ദിന സന്ദേശം.

മടിക്കൈ മലപ്പച്ചേരിയിലെ ന്യുമലബാര്‍ അഗതി കേന്ദ്രത്തിലെ 120 പുരുഷ വനിതാ അന്തേവാസികള്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ,പുതപ്പുകള്‍ എന്നിവ സമ്മാനിച്ചു .

പരിപാടികള്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ എം വിനോദ് അധ്യക്ഷനായി. വി വി സജീവന്‍ !, സ്മിത എം ചാക്കോ,ശ്യാമോന്‍ സെബാസ്റ്റിയന്‍, ശോഭന ശശിധരന്‍ , പി ഗംഗാധരന്‍, എന്‍ സുരേഷ് , വി.വി.ഹരീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈ ചെയര്‍മാന്‍ കെ അനില്‍കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ടികെ നാരായണന്‍ നന്ദിയും പറഞ്ഞു . മെന്റലിസ്റ്റ് എന്‍ സുരേഷ് അന്തേവാസികള്‍ക്ക് മാനസിക ഉത്തേജനം നല്‍കുന്ന എന്റര്‍ടൈം പരിപാടികളും വി വി സജിവന്റെ ഗസല്‍, ഗായകന്‍ വി.വി ഹരിഷിന്റെ ഗാനങ്ങള്‍ എന്നിവ അവതരിപ്പിച്ചു

കുശവന്‍ കുന്നിലെ ജില്ലാകമ്മറ്റിഓഫീസില്‍ രാവിലെ ജില്ലാ ചെയര്‍മാന്‍ എം വിനോദ് പതാക ഉയര്‍ത്തി. ,സംസ്ഥാന കമ്മറ്റിയംഗം എച്ച് എസ് ഭട്ട്, എം അനില്‍കുമാര്‍ ടികെ നാരായണന്‍ , എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!