വൈറ്റ് ഗാര്‍ഡ് സെക്യൂരിറ്റി സ്‌കീം ഉദ്ഘാടനം നടന്നു; ചിത്താരി ശാഖാ തല ഉദ്ഘാടനം ഖിളര്‍ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി സുബൈര്‍ ബ്രിട്ടീഷ് നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വൈറ്റ് ഗാര്‍ഡ് സെക്യൂരിറ്റി സ്‌കീം നോര്‍ത്ത് ചിത്താരി ശാഖാ തല ഉദ്ഘാടനം ഖിളര്‍ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി സുബൈര്‍ ബ്രിട്ടീഷ് കാഞ്ഞങ്ങാട് മണ്ഡലം യുത്ത് ലീഗ് ട്രഷറര്‍ ജബ്ബാര്‍ ചിത്താരിയെ വൈറ്റ് ഗാര്‍ഡ് സെക്യൂരിറ്റി സ്‌കീമില്‍ ചേര്‍ത്ത് ഉദ്ഘാടനം ചെയ്തു. വൈറ്റ് ഗാര്‍ഡ് സ്‌കീം തുടങ്ങിയത് മുതല്‍ എല്ലാ വര്‍ഷവും നോര്‍ത്ത് ചിത്താരിയിലെ വൈറ്റ്ഗാര്‍സ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമിന്റെ മുഴുവന്‍ ഫണ്ട് നല്‍കുന്നത് സുബൈര്‍ ബ്രിട്ടീഷാണ്.മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി ഫൈസല്‍ ചിത്താരി, മുസ്ലിം യുത്ത് ലീഗ് പഞ്ചായത്ത് ജന: സെക്രട്ടറി നിസാമുദ്ധീന്‍.സിഎച്ച്, കെഎംസിസി നേതാവ് താജുദ്ധീന്‍ അക്കരെ, റാഷിദ് മാട്ടുമ്മല്‍, നൗഫല്‍.പിവി, അന്‍വര്‍ ബേങ്ങച്ചേരി,ശിഹാബ്. സി എച്ച്, ഇസ്മായില്‍. ടിവി, നിസാര്‍. സിഎച്ച്, സുഹൈല്‍, ജാവിദ്, ഖാലിദ് ചോപ്പാട്ടി, അനസ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!