ഉദുമ: അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഉദുമ ടൗണില്‍ ബസ് സ്റ്റാന്റ് നിര്‍മ്മിച്ച് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് കമ്മിറ്റി ദ്വൈ വാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഉദുമ ടൗണില്‍ നിന്നും, മലയോര പ്രദേശമായ ബന്തടുക്ക, പാണത്തൂര്‍, ബദിയടുക്ക എന്നീ സ്ഥലങ്ങളിലേക്ക് മുല്ലച്ചേരി വഴി ബസ് റൂട്ട് അനുവദിക്കണമെന്നും. പരശുറാം എക്‌സ് പ്രസ്സിന് കോട്ടികുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നും ഉദുമ നഴ്‌സിംഗ് ഹോം മുതല്‍ ഉദുമ ഗവ: എല്‍.പി. സ്‌കൂള്‍ വരെ റോഡിന്റെ വശങ്ങളില്‍ ഇന്റര്‍ലോക്ക് പാകി നടപാത നിര്‍മ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റം ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖലകളിലെ പ്രശ്‌നങ്ങള്‍ അറിയുന്ന യുഡിഎഫ് സര്‍ക്കാരാണ് ഇനി അധികാരത്തില്‍ വരുന്നതെന്നും അവരില്‍ നിന്ന് വ്യാപരികള്‍ക്ക് അനുകൂലമായ സഹായങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണുളളതെന്നും അദ്ദേഹം പറഞ്ഞു. മരണപെട്ട പി വി നാരായണന്റെ കുടുംബത്തിനുളള മരണാനന്തര സഹായമായ 5 ലക്ഷം രൂപയുടെ ചെക്ക് യോഗത്തില്‍ വെച്ച് ജില്ലാ പ്രസിഡന്റ് കൈമാറി. യൂണിറ്റ് പ്രസിഡന്റ് എ വി ഹരിഹരസുതന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യൂസഫ് റൊമാന്‍സ് അനുശോചനവും, ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മുനീര്‍ ബ്രാന്റ് വരവ് ചിലവ് കണക്കും, വൈസ് പ്രസിഡന്റ് പി വി അശോകന്‍ പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ വി ബാലകൃഷ്ണന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് പി വി ഉമേശന്‍, ജോ: സെക്രട്ടറി ഉമറുല്‍ ഫാറൂഖ്, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റും, യൂണിറ്റ് പ്രസിഡന്റുമായ രതിദേവി, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് മാഹിന്‍ കല്ലട്ര, വനിതാ വിംഗ് ഉദുമ യൂണിറ്റ് ജനറല്‍ സെക്രട്ടറി വത്സല ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ജോ:സെക്രട്ടറിമാരായ എം. കരുണാകരന്‍ സ്വാഗതവും പി കെ ജയന്‍ നന്ദിയും പറഞ്ഞു. 20262028 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റായി എ വി ഹരിഹരസുതനേയും ജനറല്‍ സെക്രട്ടറിയായി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ചയേയും ട്രഷററായി മുനീര്‍ ബ്രാന്റിനേയും വീണ്ടും തെരഞ്ഞെടുത്തു.
