കാസര്‍കോട്: ആസ്റ്റര്‍ മിംസ് കാസര്‍കോടും ക്ലിയര്‍ സൈറ്റും സംയുക്തമായി അക്കര ഫൗണ്ടേഷനിലെ കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. കാസര്‍കോട് പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനില്‍ നടന്ന ചടങ്ങ് കാസര്‍കോട് ആസ്റ്റര്‍ മിംസ് സി.ഇ.ഒ സുധീര്‍ ബാസൂരി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ആരോഗ്യപരിപാലന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ആസ്റ്റര്‍ മിംസിന്റെ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായാണ് കാഴ്ചപരിമിതിയുള്ള മുപ്പത് കുട്ടികള്‍ക്ക് കണ്ണടകള്‍ നല്‍കിയത്.ഡി.എം ഫൗണ്ടേഷന്റെ സി.എസ്.ആര്‍ പദ്ധതിയായ ‘ക്ലിയര്‍ സൈറ്റ്’ മുഖേനയാണ് കാസര്‍കോട് ജില്ലയിലെ കുട്ടികള്‍ക്ക് കാഴ്ച പരിശോധന നടത്തി സൗജന്യമായി കണ്ണടകള്‍ നല്‍കിയത്. ഇതിനുപുറമെ, ലോക ഹാന്‍ഡ് ഹൈജീന്‍ ദിനത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.അക്കര ഫൗണ്ടേഷന്‍ സി.ഇ.ഒ മുഹമ്മദ് യാസിര്‍, പ്രോഗ്രാം മാനേജര്‍ മിസബ്, ആസ്റ്റര്‍ വോളന്റിയര്‍ മലബാര്‍ ലീഡ് മുഹമ്മദ് ഹസിം, നഴ്‌സിങ് മാനേജര്‍ ഷീബ, ഐ.സി.എന്‍ അശ്വന്ത്, ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ഹരിത, കാസര്‍കോട് ആസ്റ്റര്‍ മിംസ് ക്ലിയര്‍ സൈറ്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഗോപിക, അക്കര ഫൗണ്ടേഷന്‍ ക്ലിനിക്കല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജിനില്‍ രാജ്, ടെക്‌നിക്കല്‍ ഹെഡ് എലിസബത്ത് പി. പോള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
