മലയാറ്റുകര ക്വാറി : ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

അട്ടേങ്ങാനം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ജനവാസ മേഖലയായ മലയാറ്റുകരയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയുടെ അനുമതി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ ജനരോഷമിരമ്പി. അട്ടേങ്ങാനം ടൗണില്‍ നിന്നാരംഭിച്ച ജനകീയ മാര്‍ച്ച് പഞ്ചായത്ത് ഗേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണാ സമരം ജില്ലാ പരിസ്ഥിതി സമിതി ജോയിന്റ് സെക്രട്ടറി വി.കെ വിനയചന്ദ്രന്‍ മാസ്റ്റര്‍ ഉദ് ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പര്‍ സജിത ശ്രീകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് യു. തമ്പാന്‍ നായര്‍, മധു നര്‍ക്കല,വി.കെ രാജന്‍,കെ ആര്‍ സി തായന്നൂര്‍, പാല്‍ക്കുളം ക്വാറി വിരുദ്ധ സമിതി ഭാരവാഹി ഗോപാലകൃഷ്ണന്‍, പാസ്റ്റര്‍ സി. എം ബാലന്‍,ചന്ദ്രന്‍ വേങ്ങച്ചേരി, സി.രാജന്‍ ചൂരപ്പടവ്, ഷിന്‍സ് ജോര്‍ജ്ജ്, ടി.ജി ശാലിനി എന്നിവര്‍ സംസാരിച്ചു.
എം ഡി രാജന്‍, നാരായണന്‍ കുറ്റിയടുക്കം, ബിജു കുളിമാവ്,ബിനു തോമസ്, സതീശന്‍ മലയാറ്റുകര,രാജീവന്‍ ചീരോല്‍,ഷീബ രാജേഷ്, രണദിവന ന്‍ കുഴിക്കോല്‍, എ.വി കരുണാകരന്‍,ശശികല ഉരുട്ടിക്കുന്ന്, ടി.രാജേഷ്, ബിജി വര്‍ഗ്ഗീസ്, പി.കെ ജയദേവന്‍ , കുഞ്ഞുമോന്‍ തണ്ണീര്‍പന്തല്‍ ,രജനി മോഹനന്‍, അജീഷ് മലയാറ്റുകര തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി

 

error: Content is protected !!