കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനെ ബാസ്‌കറ്റ്‌ബോള്‍ ആവേശത്തിലാഴ്ത്തിക്കൊണ്ട് 42ാമത് കേരള സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വര്‍ണ്ണാഭമായ തുടക്കം. കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ (കെ ബി എ) ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ്
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി രക്ഷാധികാരി
ഫാ. ജോര്‍ജ് പുഞ്ചയില്‍ അധ്യക്ഷനായി. ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജെ. സണ്ണിയെ ചടങ്ങില്‍ ആദരിച്ചു. കെ ബി എ സെക്രട്ടറി പി.സി. ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് മുറിയനാവി, എന്‍ ഉണ്ണികൃഷ്ണന്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കരുണാകരന്‍ മുട്ടത്ത്, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി.രഘുനാഥ്, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി വി മദനന്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍
എം എസ് സുധീപ് ബോസ്, ജനറല്‍ കണ്‍വീനര്‍ പി വി ശ്രീനിവാസന്‍, അരവിന്ദന്‍ മാണിക്കോത്ത് എന്നിവര്‍
സംസാരിച്ചു.ലോഗോ രൂപകല്‍പ്പന ചെയ്ത കെ.ആന്‍ജിമയെ ചടങ്ങില്‍ ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍
അനില്‍ ബങ്കളം സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി കെ.സുനില്‍ നന്ദി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടി മാര്‍ച്ച് പാസ്റ്റ് നടന്നു. അലാമിപ്പള്ളി മിനി ഇന്‍ഡോര്‍ സ്റ്റേഡിയം, ക്രിസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂള്‍ എന്നീ രണ്ട് വേദികളിലായി നടന്ന ആവേശകരമായ ആദ്യദിനത്തിലെ ലീഗ് മത്സരങ്ങളില്‍ ആണ്‍കുട്ടികളില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ മലപ്പുറത്തെ 6618 എന്ന സ്‌കോറിന് തോല്‍പ്പിച്ച്, തൃശൂരിനായി അഭിനന്ദ് രാജേഷ് 25 പോയിന്റും മാധവ് കൃഷ്ണ 11 പോയിന്റും നേടി. മലപ്പുറത്തിന് വേണ്ടി അനോള്‍ഡ് ജിമ്മി 11 പോയിന്റ് സ്‌കോര്‍ ചെയ്തു. മറ്റൊരു മത്സരത്തില്‍ കോട്ടയം ആലപ്പുഴയെ 6336 എന്ന നിലയില്‍ പരാജയപ്പെടുത്തി. കോട്ടയത്തിന് വേണ്ടി സ്വരൂപ് ഗിരീഷ് 26 പോയിന്റും അശ്വിന്‍ യു.പി 12 പോയിന്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ആലപ്പുഴയുടെ ഇവാന്‍ ജോണ്‍ 12 പോയിന്റ് നേടി.
പത്തനംതിട്ടയും പാലക്കാടും തമ്മില്‍ നടന്ന മത്സരത്തില്‍ 5036 എന്ന സ്‌കോറിന് പാലക്കാട് വിജയിച്ചു. പാലക്കാടിനായി ആദികൃഷ്ണ (15), അനുവിന്ദ് (13) എന്നിവര്‍ തിളങ്ങിയപ്പോള്‍ പത്തനംതിട്ടയുടെ ജെയ്ഡന്‍ ജോസഫ് 13 പോയിന്റ് നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തെ നേരിട്ട തൃശൂര്‍ 6148 എന്ന സ്‌കോറിന് വിജയം കണ്ടു. തൃശൂരിനായി അന്ന മരിയ 14 പോയിന്റും അന്ന തെരേസ 13 പോയിന്റും നേടി. മലപ്പുറത്തിനായി ധ്രുവ, ഹൃദിക എന്നിവര്‍ 11 പോയിന്റ് വീതം സ്‌കോര്‍ ചെയ്തു. കോട്ടയം പത്തനംതിട്ടയെ 5110 എന്ന സ്‌കോറിന് തകര്‍ത്തു. കോട്ടയത്തിനായി ഷെര്‍ലിന്‍ (13), ഡെനിയ മിര്‍സ (12), സല്‍മ നൗറിന്‍ (10) എന്നിവര്‍ മികച്ച പോയിന്റുകള്‍ നേടി. ആലപ്പുഴ പാലക്കാടിനെ 5217 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. സുഭദ്ര ജയകുമാര്‍, ലയ മില്‍ട്ടണ്‍ എന്നിവര്‍ ആലപ്പുഴയ്ക്കായി 13 പോയിന്റ് വീതം നേടി. മറ്റ് മത്സരങ്ങളില്‍ കണ്ണൂര്‍ ( 5017) സ്‌കോറിന് കാസര്‍കോടിനെയും കോട്ടയം ( 5110 ) പത്തനംതിട്ടയെയും പരാജയപ്പെടുത്തി.
ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ വയനാടിനെ 619 നു പരാജയപ്പെടുത്തി .കാസര്‍കോടിന് വേണ്ടി 19 പോയിന്റുമായി ബിന്നില്‍ സിറിയക് മികച്ച പ്രകടനം കാഴ്ചവെച്ചു മറ്റൊരു താരമായ അഭിനവ് ബി നായര്‍ ടീമിനായി 14 പോയിന്റുകള്‍ സംഭാവന ചെയ്തു.
ചാമ്പ്യന്‍ഷിപ്പ് 10ന് സമാപിക്കും.
