വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46ാം സംസ്ഥാന സമ്മേളനം മെയ് 9,10 തീയ്യതികളില്‍ കാഞ്ഞങ്ങാട്; രാജ്യസഭ എം.പി. സി.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46ാം സംസ്ഥാന സമ്മേളനം മെയ് 9,10 തീയ്യതികളില്‍ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.9 ന്
ഉച്ചക്ക് 2 ന് മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ജന്മഗൃഹത്തില്‍ നിന്നും സമ്മേളന നഗരിയിലേക്ക് ദീപശിഖാ പ്രയാണം. 3 ന് ശിബിര വിദ്യാര്‍ത്ഥികളുടെ കലാപരിപാടി. 4 ന് നടക്കുന്ന സംസ്‌കൃത സംഗമം രാജ്യസഭ എം. പി.സി.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ശില്‍പ്പികാനായി കുഞ്ഞിരാമന്‍ മുഖാതിഥിയാവും.
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ.ശങ്കരനാരായണന്‍ അധ്യക്ഷനാവും.സംസ്‌കൃത ഭാരതി ദേശീയ സെക്രട്ടറി ഡോ.പി.നന്ദകുമാര്‍ മുഖ്യാഭാഷണം നടത്തും. പണ്ഡിതരത്‌ന പുരസ്‌കാരം പ്രൊഫ.വി.രാമകൃഷ്ണ ഭട്ടിനും, ശര്‍മ്മാജി പുരസ്‌കാരം സി.സുരേഷ് കുമാറിനും സദാനന്ദന്‍ മാസ്റ്റര്‍ സമ്മാനിക്കും.
പത്തായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുക. കാസര്‍കോട് അമൃതാനന്ദമായി മഠം ബ്രഹ്മചാരി വേദവേദ്യാമൃതചൈതന്യ അനുഗ്രഹഭാഷണം നടത്തും. രണജിത്ത് കോ നാദപുരം എഴുതിയ
അക്ഷരശ്ലോക ലഹരി, വിഭക്തിബോധിനി എന്നി പുസ്തകങ്ങളുടെ പ്രകാശനം കാനായി കുഞ്ഞിരാമനും സദാനന്ദന്‍ മാസ്റ്ററും ചേര്‍ന്ന് നിര്‍വ്വഹിക്കും.കുമാരി രുക്മിണി, കെ.അരുണ്‍കുമാര്‍ എന്നിവര്‍ പുസ്തക പരിചയം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ കെ. ദാമോദരന്‍ ആര്‍ക്കിടെക്ക്, ജില്ലാ പ്രസിഡന്റ് ഡോ. കെ സി കെ രാജ എന്നിവര്‍ ആശംസകള്‍ നേരും. മുഖ്യകാര്യദര്‍ശി വി. ശ്രീകുമാര്‍ സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ എം മാധവന്‍ നമ്പൂതിരി നന്ദിയും പറയും. തുടര്‍ന്ന് രാജീവന്‍ പണിക്കരുടെ മറത്തു കളിയും, അഷ്ടപദി, സംസ്‌കൃത ഗാനാലാപനം തുടങ്ങിയ കലാപരിപാടികള്‍ നടക്കും.10ന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 200 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ആര്‍ക്കിടെക് കെ ദാമോദരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍
ഡോ. കെ സി കെ രാജ, ജനറല്‍ കണ്‍വീനര്‍മാരായ സി പി സുരേഷ് ബാബു,കെ എം മാധവന്‍ മാസ്റ്റര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ കെ അരുണ്‍കുമാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

 

error: Content is protected !!