കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസി യേഷന്‍ നേതൃത്വത്തില്‍ പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടത്തിയ കുടുംബ സംഗമം നടത്തി. രോ വ്യാപാരി കുടുംബവും ഒരോ സര്‍വകശാലകളാ ണെന്നും കുടുംബ ബന്ധങ്ങളില്‍ നിന്നും വലിയ പാഠങ്ങള്‍ കച്ചവടകാര്‍ക്ക് പഠിക്കാനുണ്ടെന്നും സംഗമം ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏ കോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി പറഞ്ഞു. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ വ്യാപാരികള്‍ മു ന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.എ സംസ്ഥാനത്ത് വ്യാപാരികള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കെ.എം.എ പ്രസിഡന്റ് സി.കെ ആസിഫ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍ സ്വാഗതം പറഞ്ഞു. കെ അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായിരുന്നു. സിനിമ കാരി ക്കേച്ചര്‍ താരം ജയരാജ് വാര്യര്‍ വിശിഷ്ടാതിഥിയായി.സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം പ്രകാരമുള്ള ധന സഹായം അന്തരിച്ച ധനേഷ് കമ്മത്തി ന്റെയും ജയരാജ റാവുവിന്റെയും കുടുംബങ്ങള്‍ സ്വീകരിച്ചു. വ്യാപാരി സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് ധനലക്ഷ്മി ടെക്സ്റ്റയില്‍സ് പ്രോട്ടക്ഷന്‍ ആര്‍മറി ഡോ.കെ പ്രേമചന്ദ്രന്‍ സ്വീകരിച്ചു. ഏ കോപന സമിതി ജില്ലാ സെക്രട്ടറി കെ സജി, ട്രഷറര്‍ ഹംസ പാലക്കി, വൈസ് പ്രസിഡന്റ് പി മ ഹേഷ്, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് ഷെരീഖ് കമ്മാടം, വനിത വിംഗ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണന്‍, വിവിധ യൂനിറ്റ് പ്രതിനിധികളായ കെ.വി സുരേഷ് കുമാര്‍, എ.എ അസീസ്, വി.കെ. ഉണ്ണികൃഷ്ണന്‍, എം.പി അഷ്‌റഫ്, രജ്ഞിത്ത് കൊവ്വല്‍, ഷീജ മോഹന്‍, പ്രസന്ന ചന്ദ്രന്‍, പി.വി.അനില്‍, ഫൈസല്‍ സൂപ്പര്‍, ഷെരീഫ് ഫ്രെയിം എന്നിവര്‍ സംസാരിച്ചു.വ്യാപാരികള്‍ക്കായി നടത്തിയ ഷട്ടില്‍ ബാറ്റ് മിന്റല്‍, കരാ ക്കോ ഗാനം, പുഡ്ഡിംഗ്, പാചക മല്‍സരം, ഫുട് ബോള്‍ തുടങ്ങിയ വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.തിരുവാതിര, ഒപ്പന, ഫ്യൂഷന്‍ ഡാന്‍സ്, കപ്പില്‍ ഡാന്‍സ്, സെമി ക്ലാസിക്ക്, സോളോ ഡ്രാമ, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ വ്യാപാരികളും കുടുംബാംഗങ്ങളും അവതരിപ്പിച്ചു. എസ്.എസ് ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാന മേളയോടെയാണ് ആയിരത്തിയഞ്ഞൂ റോളം വ്യാപാരി കുടുംബാംഗങ്ങള്‍ സംഗമത്തിന് എത്തിയിരുന്നു.
