ഓട്ടോയും ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു; ബല്ലാകടപ്പുറം സ്വദേശി സി എച്ച് മുഹമ്മദ്കുഞ്ഞി യാണ് മരിച്ചത്

കാഞ്ഞങ്ങാട്: പുല്ലൂര്‍ ദേശീയപാതയില്‍ ഉണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട് ബല്ലാകടപ്പുറം സ്വദേശി സി എച്ച് മുഹമ്മദ്കുഞ്ഞി (62) യാണ് ഇന്ന് രാവിലെ മരിച്ചത് . അപകടത്തില്‍ മുഹമ്മദ്കുഞ്ഞിക്ക്
തലക്ക് ക്ഷതമേറ്റിരുന്നു. ഈ മാസം 17 ന് രാവിലെയായിരുന്നു. അപകടം. പെരിയ ഭാഗത്തേക്ക് പോകുകയായിരുന്ന
കെ എല്‍ 60 വൈ 4671 നമ്പര്‍ ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ മാവുങ്കാല്‍ ഭാഗത്തേക്ക് വന്ന കെ എല്‍ 59 എ. ബി. 7402 നമ്പര്‍ എയ്സര്‍ ലോറി ഇടിക്കുകയായിരുന്നു.അപകടത്തില്‍ ലോറി ഡ്രൈവര്‍ തളിപ്പറമ്പ് കുപ്പം സ്വദേശി ടി.പി. സുഫിയാന്‍ (21), ലോറിയിലുണ്ടായിരുന്ന പരിയാരം വായാടിലെ മുഹമ്മദ് മുക്താര്‍ (30) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.ഭാര്യ. ബന്‍സീറ. മക്കള്‍: നിഷാന, നസ്‌റീന,നിതാ, സിഹാല്‍.മരുമക്കള്‍: സാദിക്ക്,അഫ്‌സല്‍.
സഹേദരങ്ങള്‍: മെയ്തു, ഹമീദ്, അസൈനാര്‍, മജീദ്, ഫൈസല്‍, മറിയം, ലൈല, ആസ്യ. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് നാട്ടില്‍ എത്തിക്കുന്ന മൃതദേഹം ബല്ലാ കടപ്പുറം ജുമാമസ്ജിദ് പരിസരത്ത് മയ്യത്ത് മറവ് ചെയ്യും.

 

error: Content is protected !!