കോട്ടപ്പാറ: കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കായി 5000 കോടി രൂപ നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റി വെച്ചപ്പോള്‍
കേരള സര്‍ക്കര്‍ ഒരു രൂപ പോലും കര്‍ഷകര്‍ക്കായി ബജറ്റില്‍ മാറ്റി വെച്ചിട്ടില്ലെന്നും അനുകൂല്യങ്ങള്‍ കിട്ടാതെ വിഭാഗമുണ്ടെങ്കില്‍ അത് കര്‍ഷകര്‍ മാത്രമാണെന്നും കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി
പി വി രാമചന്ദ്രന്‍. നരേന്ദ്രമോദി സര്‍ക്കാറിന്റെ 12-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി
ഭാരതീയ കര്‍ഷക മോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകൃതി, കൃഷി സംരക്ഷണം എന്നി വിഷയത്തില്‍ സംഘടിപ്പിച്ച ജൈവ കൃഷി ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാസവളത്തിന്റെ അമിത ഉപയോഗം പ്രകൃതിക്ക് ഒപ്പം മനുഷ്യരെയും നശിപ്പിക്കുന്നു. ജൈവകൃഷിയുടെ ഉല്‍പ്പനങ്ങള്‍ എത്ര വില കൊടുത്ത് വാങ്ങാന്‍ ജനങ്ങളുണ്ട്. പക്ഷേ ഉല്‍പ്പനം കുറവാണ്.ഒരു കലാത്ത് 20 ശതമാനം ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കേരളത്തില്‍ ഇന്ന് 14 ശതമാനത്തിന് താഴെ മാത്രമാണ് ഉല്‍പ്പാദനം. അതു കൊണ്ട് തന്നെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ എല്ലാ വിഭാഗം കര്‍ഷകരും തയ്യാറാക്കമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ് അധ്യക്ഷനായി. ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം
എ.വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി.മടിക്കൈ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസര്‍ സി.പ്രമോദ് കുമാര്‍ ക്ലാസെടുത്തു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വി. കുഞ്ഞിക്കണ്ണന്‍ ബളാല്‍,
ബിജെപി മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത്,സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയും പ്രഭാകരന്‍ കനകപ്പള്ളി,
പി വി രാമചന്ദ്രന്‍ ചീമേനി, ജില്ലാ സെക്രട്ടറി രാജന്‍ മാസ്റ്റര്‍, ട്രഷറര്‍ തമ്പാന്‍ കാരക്കോട്, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിജയ സായ്, , ചന്ദ്രഭാനു,കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി സി രാമചന്ദ്രന്‍ സ്വാഗതവും പ്രതാപന്‍ നായര്‍ നന്ദിയും പറഞ്ഞു.പ്രവര്‍ത്തകര്‍ക്കായി രാവിലെ എ.വേലായുധന്റെ യോഗ ക്ലാസും സംഘടിപ്പിച്ചു.
