കാഞ്ഞങ്ങാട്: യോഗ അസോസിയേഷന്‍ കാസര്‍കോട് , കാഞ്ഞങ്ങാട് നഗരസഭ ,കേരള ഗ്രാമീണ ബാങ്ക് മടിയന്‍ ബ്രാഞ്ച് സംയുക്തമായി അന്താരാഷ്ട്ര യോഗദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി. വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സുനില്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍, കൗണ്‍സിലര്‍ സേതു കുന്നുമ്മല്‍, കേരള ഗ്രാമീണ ബാങ്ക് മടിയന്‍ ബ്രാഞ്ച് മാനേജര്‍ സി. കെ. നീതു, യോഗ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.ഹരിഹരന്‍, ജില്ലാ പ്രസിഡണ്ട് എം.വി.നാരായണന്‍, വൈസ് പ്രസിഡണ്ട്മാരായ പ്രമോദ്, വി.ദീവ, ജോയിന്റ് സെക്രട്ടറിമാരായ പി. വി. ചന്ദ്രന്‍, ടിപി രാകേഷ് എന്നിവര്‍ സംസാരിച്ചു. യോഗ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ പി പ്രദീപ്കുമാര്‍ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ഉണ്ണി പാലത്തിങ്കാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് യോഗ ഡാന്‍സും സംസ്ഥാന കമ്മറ്റി അംഗം കെ.വി ഗണേഷിന്റെ നേതൃത്ത്വത്തില്‍ ഡെമോണ്‍സ്‌ട്രേഷനും യോഗ അഭ്യാസ പ്രകടനങ്ങളും നടന്നു.
