കാഞ്ഞങ്ങാട്: വയമ്പ് വേട്ടുവങ്ങാനം അമ്പലക്കം തറവാട് വിഷ്ണുമൂര്‍ത്തി കരിം ചാമുണ്ഡിയമ്മ ദേവസ്ഥാനം പുന:പ്രതിഷ്ഠാ കളിയാട്ട മഹോത്സവം മെയി 8, 9, 10 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 7 ന് വൈകിട്ട് 6ന് ദീപാരാധ, കൂട്ടപ്രാര്‍ത്ഥന, കുറ്റിപൂജയും നടക്കും.8 ന്
രാവിലെ 5 ന് ഗണപതിഹോമം, 8 മണി മുതല്‍ 8.40 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ആലടുക്കം എ. രാമചന്ദ്രന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പുനഃപ്രതിഷ്ഠ നടക്കും.10 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര.
വൈകിട്ട് 6ന് ദീപാരാധന, കൂട്ടപ്രാര്‍ത്ഥന, തുടങ്ങല്‍ കരിംചാമുണ്ഡിയമ്മയുടെ കൊടിയില പിടിക്കല്‍. 7ന്
വടക്കന്‍ തെയ്യം കുറത്തി,ഗുരുദൈവം (അജ്ജന്‍) ബീരന്‍ തെയ്യം, 9 ന്
പഞ്ചുരുളി തെയ്യത്തിന്റെ തുടങ്ങല്‍, പിലിചാമുണ്ഡിയുടെ തുടങ്ങല്‍, മേലേരിക്ക് അഗ്‌നിപകരല്‍,
കുടുംബതെയ്യത്തിന്റെ തുടങ്ങല്‍ , രാത്രി 11 ന് ജോഡ് പഞ്ചുരുളിയുടെ പുറപ്പാട്.
9 ന് പുലര്‍ച്ചെ 2ന് കല്ലുരുട്ടിയുടെ പുറപ്പാട്, 3 ന് പിലിചാമുണ്ഡിയുടെ പുറപ്പാട് അഗ്‌നിപ്രവേശം,
4 ന് അഭീഷ്ടവരദായിനിയായ ഉഗ്രസ്വരൂപിണി, ശ്രീ കരിംചാമുണ്ഡിയമ്മയുടെ പുറപ്പാട്. രാവിലെ 6 ന് കാപ്പാളത്തിയമ്മ.
അണങ്ങിനെ അകത്തിരുത്തല്‍, 9 ന് കുറത്തിയമ്മ, 10 ന് നാട്ടുമൂര്‍ത്തി, കാര്‍ന്നോന്‍ തെയ്യം,
11 ന് കുടുംബതെയ്യത്തിന്റെ പുറപ്പാട്, 12 ന് ആട്ടക്കാരത്തി. 3 ന് കുഞ്ഞിക്കോരന്‍ തെയ്യം, 6 ന് ദീപാരാധന,
വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, തെയ്യങ്ങളുടെ കൊടിയില പിടിക്കല്‍, 7 ന് പൊട്ടന്‍ തെയ്യത്തിന്റെ തുടങ്ങല്‍,
മേലേരിക്ക് അഗ്‌നിപകരല്‍.
9 ന് മന്ത്രമൂര്‍ത്തി,
രാത്രി 11.30ന്
പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്, അഗ്‌നിപ്രവേശം. 9 ന്
രാവിലെ 9 ന് ബീരന്‍ തെയ്യം, 10 ന്
പേത്താളന്‍,11 ന്
രക്തചാമുണ്ഡിയുടെ പുറപ്പാട്, 12 ന്
ഗുളികന്‍,ഉച്ചതിരിഞ്ഞ് 3 ന്
ലോകൈകനാഥന്‍, ശ്രീവിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്,6ന്
ദീപാരാധന.
വിളക്കിലരിയോടെകൂടി സമാപനം.കളിയാട്ട ദിവസങ്ങളില്‍ ഉച്ചയ്ക്കും, രാത്രിയിലും അന്ന പ്രസാദ വിതരണം. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ എം ബാലകൃഷ്ണന്‍ ,രാമകൃഷ്ണന്‍ ക്ഷേത്ര മൂല, പി.നാരായണന്‍, വി.ചന്ദ്രന്‍, എച്ച് കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
