തൃശൂര്‍:കേരളത്തില്‍ ജാതി, മതം, പാര്‍ട്ടി നോക്കിയാണ് ഓരോ വ്യക്തികളെയും സമൂഹം വിലയിരുത്തുന്നത്.
നല്ലത് ആര് കൊണ്ടു വന്നാലും അംഗീകരിക്കാന്‍ മലയാളി സമൂഹം തയ്യാറാക്കണം. ചില സ്ഥലങ്ങളില്‍ വന്ദോ ഭാരത് ട്രെയില്‍ വരുമ്പോള്‍ ഒരു വിഭാഗം കൊടി കെട്ടി സ്വീകരിക്കുമ്പോള്‍ മറ്റെരു ജില്ലയില്‍ ഒരു വിഭാഗം കല്ലേറിയുന്നു. എന്തിനെയും എതിര്‍ക്കുന്ന എതിര്‍ക്കുന്ന സ്വഭാവം മലയാളികള്‍ മാറ്റണം. പുരോഗതികള്‍ക്ക് തടസം നില്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഭാരത ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് മലയാളികളാണ്,
മെടോ അടക്കം നിരവധി പദ്ധതികള്‍ മലയാളികളുടെ സംഭാവനയാണയെന്നും ജസ്റ്റിസ് എന്‍. നഗരേഷ്.
തൃശൂര്‍ അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ഏഴാം മത് മലയാളി സാംസ്കാരിക സംഗമവും’മലയാളി മുദ്ര’ പുരസ്കാര ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുവായിരുന്നു അദ്ദേഹം.
മലയാളി സാംസ്കാരികം മാനേജിങ്ങ് ട്രസ്റ്റി, ചെയര്മാന് അഡ്വ. വി. ഗിരീശന് അധ്യക്ഷനായി.
ഉദിനൂര്‍ സുകുമാരന്‍ (കേരള കൗമുദി), ഡി. വിനോദിന്. ( ജന്മഭൂമി), വിമല്‍ കോട്ടയ്ക്കല്‍ (മാതൃഭൂമി),
എം.എ. ബൈജു (മംഗളം), പ്രദീപ് ഉണ്ണി (എ സി വി), അഡ്വ.പി ശ്രീപ്രകാശ് (നിയമം), മിനി ജയചന്ദ്രന് (തിരുവാതിരകളി), കെ.വി. തോമസ് (വയോജനം), ജോസ് സേവ്യര്‍ (ഷട്ടില്‍ ബാ ഡ്മിന്റണ്‍), റെയ്സണ്‍ പി
.ജോസഫ് (സ്പോര്‍ട് സ് സംഘാടനം), ബിന്ദു സുരേഷ് (നാടകാഭിനയം) എന്നിവരാണ് മലയാളി മുദ്ര പുരസ്കാരം നല്കി ആദരിച്ചത്. ട്രിച്ചൂര് ആര്‍ട്സ് സൊസൈറ്റി സെക്രട്ടറി ജോയ് കാച്ചപ്പിള്ളി, തൃശൂര്‍ സമന്വയ സാഹിത്യവേദി, വൈസ് പ്രസിഡന്റ്റ് അഡ്വ. ടി എ. പത്മകുമാര്‍, ശ്രീകല.ജി,കെ. ജി. എസ്. കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പഞ്ചാബില്‍ നടന്ന വാഫ് ദേശീയ മീറ്റില്‍ പങ്കെടുത്ത് മെഡല്‍ നേടിയവരെയും നാഷണല്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. വി. ഗിരീശന് ( സെക്രട്ടറി ജനറല്‍), ശ്രീകലാ ജി, (വൈസ് പ്രസിഡന്റ്),
കെ.ജി.എസ് കുമാര്‍, ( ജോയിന്റ് സെക്രട്ടറി) അഡ്വ.എംആര്‍ മനോജ് കുമാര്‍ (എസ്ക്യൂട്ടീവ് മെമ്പര്‍)
എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. അഡ്വ. എം. ആര്. മനോജ് കുമാര്‍ സ്വാഗതവും ബാബു കോട്ടപ്പാറ നന്ദിയും
പറഞ്ഞു.
