കാസര്‍കോട് ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന മാര്‍ഷന്‍ ആട്സ് ഫെസ്റ്റ് നടത്തുന്നു. 2026 മെയ് 14 മുതല്‍ 19 വരെ, ആറ് ദിവസങ്ങളിലായി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍ ആണ് മാര്‍ഷല്‍ ആര്‍ട്സ് ഫെസ്റ്റ് നടക്കുന്നത്.
മെയ് 14, 15 തീയ്യതികളില്‍ കരാട്ടെ മത്സരം, മെയ് 16 ന് വുഷു , കളരിപ്പയറ്റ് മത്സരങ്ങള്‍ , മെയ് 17 ന് ആം റസലിങ്, ജൂഡൊ, ബോക്സിങ്ങ് മത്സരങ്ങള്‍, മെയ് 18, 19 തീയ്യതികളില്‍ തായ്ക്കോണ്ടോ മത്സരങ്ങള്‍ എന്നിവയാണ് മാര്‍ഷല്‍ ആര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായി നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള മുഴുവന്‍ കായിക താരങ്ങളും 2026 മെയ് 8 ന് മുമ്പായി പേര് റജിസ്റ്റര്‍ ചെയ്യണം. പേര് റജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. 9605773518, 9447854933, 9495794087.
