കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസ്സോസിയേഷന് ഫാമിലി മീറ്റ് മെയ് 3 ന് ഉച്ചയ്ക്ക് 2.30 മുതല്‍, പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടക്കും. കെ.വി.വി.ഇ.എസ് സംസ്ഥാന ജന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.സിനിമ , കാരിക്കേച്ചര്‍ താരം ജയരാജ് വാര്യര്‍ വിശിഷ്ടാതിഥിയും ജില്ലാ പ്രസിഡന്റ് കെ. അഹമദ് ഷെരീഫ്
മുഖ്യാതിഥിയാവും. ജില്ല, മേഖല ഭാരവാഹികള്‍ സംബന്ധിക്കും. സോഷ്യല്‍ സെക്യൂരിറ്റി സ്കീം ധനസഹായ വിതരണം, വ്യാപാരി സുരക്ഷാ ഇന്‍ഷൂറന്‍സ്, സര്‍ട്ടിഫിക്കറ്റ് വിതരണവും തിരുവാതിര ഫ്യൂഷന്‍ ഡാന്‍സ്,
സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, ക്ലാസിക്കല്‍ ഡാന്‍സ് എസ്.എസ് ഓര്‍ക്കസ്ട്ര പയ്യന്നൂര്‍ അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയ കലാപരിപാടിയും നടക്കും.
