കാഞ്ഞങ്ങാട്: യോഗ അസോസിയേഷന്‍ ഓഫ് കാസര്‍കോടും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന 10മത് കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ ഷിപ്പ് ജൂണ്‍ 14 ന്
നടക്കും. യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ സംസ്ഥാന ദേശീയ തലം വരെ മത്സരിക്കാവുന്ന സിലബസ് പ്രകാരമാണ് മത്സരം നടക്കുന്നത്. 8 വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള സബ്ജൂനിയര്‍ വിഭാഗവും 18 മുതല്‍ ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലുമാണ് മത്സരം. ജില്ലാ മത്സരത്തില്‍ വിജയിക്കുന്ന ഓരോ വിഭാഗത്തില്‍ നിന്നും രണ്ടു വീതം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. കൂടാതെ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങള്‍ക്കായി ആര്‍ട്ടിസ്റ്റിക് പെയര്‍, ആര്‍ട്ടിസ്റ്റിക് സോളോ റിഥമിക് പെയര്‍ ഫ്രീ ഫ്‌ലോ ഡാന്‍സ് എന്നിവയും മത്സരത്തിനായുണ്ട്. വിജയിച്ച് യഥാക്രമം ഒന്ന് മുതല്‍ നാലു വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് 20 മാര്‍ക്ക് വരെ ഗ്രേസ് മാര്‍ക്ക് ലഭിക്കും.ഉന്നതവിദ്യാഭ്യാസത്തിലേക്കും ജോലിയിലേക്കും പ്രവേശിക്കുന്നവര്‍ക്ക് സഹായകരമാകുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടൊപ്പം ശാരീരികമാനസിക വളര്‍ച്ചയ്ക്കും ഗുണം ചെയ്യുന്നതാണ് യോഗ. മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ സിലബസ് , നിയമാവലികള്‍ ലഭ്യമാക്കുന്നതിനും പരിശീലനത്തിനും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 94 95 65 47 37, 94 95 06 68 44, 98 47 34 96 72. വാര്‍ത്ത സമ്മേളനത്തില്‍ യോഗ അസോസിയേഷന്‍ ഓഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി കെ പി പ്രദീപ് കുമാര്‍ ,
സംസ്ഥാന കമ്മിറ്റി കെ വി ഗണേഷ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.വി.ഉണ്ണി,അശോക് രാജ്,വി രാമചന്ദ്രന്‍, സി വി.രജിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
