കാഞ്ഞങ്ങാട്:കലാസാംസ്‌കാരിക മേഖലയില്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഫോറം കാഞ്ഞങ്ങാട് നാദ വിസ്മയം സംഗീത പരിപാടി നടത്തി. നിരവധി വേദികളില്‍ സംഗീത പരിപാടികള്‍ നടത്തിയ ജയന്‍ ഇയാക്കാട് ഓടക്കുഴല്‍, സാ ക്‌സ്ഓ ഫോണ്‍ എന്നിവയിലും, സുമ കണ്ണൂര്‍ വീണയിലും നിരവധി ഗാനങ്ങള്‍ വായിച്ചു. ആലാമി പള്ളി രാജ് റസിഡന്‍സിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന സംഗീത പരിപാടിആസ്വദിക്കുന്നതിന് നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നു. സംഗീത മേഖലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ആര്‍ട്ട് ഫോറം മ്യൂസിക് ക്ലബ്ബ് കോഡിനേറ്ററുമായ എ എം അശോക് കുമാര്‍ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. ആര്‍ട്ട് ഫോറം പ്രസിഡന്റ് വി സുരേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ചന്ദ്രന്‍ ആലാമി പള്ളി സ്വാഗതവും ട്രഷറര്‍ ബീ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
