പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന്റെ രണ്ടാം നാളില്‍ വൈകുന്നേരം 8 മണിക്ക് പ്രശസ്ത നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് ഭരതനാട്യം അവതരിപ്പിക്കും. കലാക്ഷേത്രയുടെ ഡയറക്ടറായി മൂന്നു വര്‍ഷം സേവനമനുഷ്ഠിച്ച ഇവര്‍ക്ക് ആയിരക്കണക്കിന് ശിഷ്യ സമ്പത്താണ് ഉള്ളത്. സിനിമാതാരം നവ്യാ നായരും ഇവരുടെ ശിഷ്യയാണ്
