കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന മാര്‍ഷന്‍ ആട്സ് ഫെസ്റ്റ് നടത്തുന്നു. മെയ് 14 മുതല്‍ 19 വരെ, ആറ് ദിവസങ്ങളിലായി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍ ആണ് മാര്‍ഷല്‍ ആര്‍ട്സ് ഫെസ്റ്റ് നടക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട് മുസിപ്പല്‍ ചെയര്മാന് വി വി രമേശന് ഉല്‍ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം വി പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം കെ രാജശേഖരന് പ്രോഗ്രാം വിശദീകരിച്ചു.
സെകട്ടറി എം അച്ചുതന് സ്വാഗതവും എം കുഞ്ഞബ്ദുള്ള നന്ദി പറഞ്ഞു. തായ്ക്കോണ്ടൊ,കരാട്ടെ, വുഷു , ആം റസലിങ്, ജൂഡോ, ബോക്സിങ്. കളരിപ്പയറ്റ്ക എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. രാജ്മോഹന്‍ ഉണ്ണിത്താന് എം പി, ജില്ലയിലെ എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ഒളിമ്പിക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി സുനില്‍കുമാര്‍ എന്നിവര്‍ ആണ് സംഘാടക സമിതിയുടെ രക്ഷാധികാരികള്‍. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് സംഘാടക സമിതിയുടെ ചെയര്‍മാനും എം അച്ചുതന് ജനറല്‍ കണ്‍വീനര്‍ ആയ സംഘാടക സമിതിക്ക് യോഗം രുപം നല്കി.
