കാഞ്ഞങ്ങാട്: വെന്തുരുകുന്ന വേനല്‍ ചൂടിനെ വകവെക്കാതെ കാഞ്ഞങ്ങാട്ട് പട്ടണത്തില്‍ ട്രാഫിക് ജോലിയില്‍ ഏര്‍പ്പെടുന്ന പോലീസ് സേനാംഗങ്ങള്‍, ഹോംഗാര്‍ഡുകള്‍ എന്നിവര്‍ക്ക് വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് ട്രാഫിക് യൂണിറ്റിലേക്ക് കുടിവെള്ളം വിതരണം ചെയ്തു. കത്തുന്ന വെയിലില്‍ രാവിലെ മുതല്‍ നഗര ഹൃദയങ്ങളില്ഗ്രാഫിക് നിയന്ത്രിക്കുന്ന ഹോം ഗാര്‍ഡു മാര്‍ക്കും, പോലീസ് സേനാഗംങ്ങള്‍ക്കും കുടിവെള്ള ബോട്ടില്‍ നല്‍കിയത് വലിയൊരുആശ്വാസമായി രാവിലെ 11 മണി മുതല്‍ 3 മണി വരെ നിയന്ത്രണമുള്ളപ്പോള്പ്പോലും ഹോംഗാര്‍ഡ് മാര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നു.
കുടിവെള്ളം വിതരണം ചെയ്ത വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി മെമ്പര്‍ കെ.വി.സുകുമാരന്‍
ട്രാഫിക്പോലീസ് എസ്.ഐ.സി പ്രകാശന് കൈമാറി ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മറ്റി മെമ്പര്‍ എം.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി മെമ്പര്‍മാരായ എ.ശബരീശന് , ടി.സത്യന്, ഏരിയ കമ്മി മെമ്പര്‍മാരായ വി.എം മനോജ്, കെ.മധുസൂദനന് , സോണിയ, കണ്ണന് പപ്പായ, ഷബീര്‍ ഹസ്സന്എന്നിവര് സംസാരിച്ചു. കണ് ട്രോള്‍ റൂം റൈറ്റര്‍ സജിത്ത്കുമാര്‍ എം.കെ., കേരള പോലീസ് അസോസിയേഷന് മെമ്പര്‍ സുധീഷ് .പി.പി., ഹോംഗാര്‍ഡ് ജയന് .പി.കെ, ജനമൈത്രി പോലീസ് പ്രദീപന് , എന്നിവര്‍ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ.വി.ദിനേശന് സ്വാഗതം പറഞ്ഞു.
