പെരിയ ആയമ്പാറ തെയ്യംവീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ പുന:പ്രതിഷ്ഠ ചടങ്ങ് നടന്നു

പെരിയ: ആയമ്പാറ മഹാവിഷ്ണു ക്ഷേത്ര പരിധിയിലും പെരിയ പുലിഭൂത ദേവസ്ഥാനത്തിന്റെ ഭാഗമായുള്ള വളപ്പില്‍ തറവാട്ടുകാരുടെ കോയ്മ സ്ഥാനം വഹിക്കുന്ന തെയ്യംവീട് ശ്രീ വയനാട്ടുകുലവന്‍ തറവാട്ടില്‍
ദേവസ്ഥാനത്ത് പ്രതിഷ്ഠ കര്‍മ്മം നടന്നു. ഏകദേശം 40 ലക്ഷം രൂപയോളം ചെലവാക്കി തറവാടും അതുപോലെതന്നെ താമസിക്കുന്ന പുരയുടെയും പണി പൂര്‍ത്തീകരിച്ചത് . വാമനന്‍ വെളിച്ചപ്പാടന്‍ നാരായണന്‍ വെളിച്ചപ്പാടന്‍ എന്നിവര്‍ പ്രതിഷ്ഠാചടങ്ങിന് കാര്‍മികത്വം വഹിച്ചു. നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ, ജനറല്‍ കണ്‍വീനര്‍ കുഞ്ഞിരാമന്‍ സെഞ്ചുറി, പെരിയ പുലിഭൂത ദേവസ്ഥാനം സ്ഥാനികര്‍, കമ്മറ്റി അംഗങ്ങള്‍, പ്രാദേശിക കമ്മറ്റി ഭാരവാഹികള്‍ പരിസര പ്രദേശങ്ങളിലെ ദേവസ്ഥാന സ്ഥാനികര്‍ , വിവിധ തറവാട് കമ്മറ്റി അംഗങ്ങള്‍ , കുടുംബാംഗങ്ങളും സമൂഹത്തിന്റെ നാനാതുറകളിലുള്ള നാട്ടുകാരും പ്രതിഷ്ഠാ ചടങ്ങുകളില്‍ സംബന്ധിച്ചു.

 

error: Content is protected !!