ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ചയ്യോത്ത് പ്രഖ്യാപിച്ച സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രാരംഭ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കണം: ജില്ലാ വടംവലി അസോസിയേഷന്‍

കാഞ്ഞങ്ങാട് : ചായ്യോത്ത് സ്‌കൂള്‍ കേന്ദ്രീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ മാതൃകയുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ ഈ അധ്യായന വര്‍ഷത്തില്‍ തന്നെ ആരംഭിക്കണമെന്ന് കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഷാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ പി . അരവിന്ദാക്ഷന്‍ അധ്യക്ഷന്‍ വഹിച്ചു. ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും വടംവലി അസോസിയേഷന്‍ സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രൊഫസര്‍ പി. രഘുനാഥ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിയും നിരീക്ഷകനുമായ പ്രവീണ്‍ മാത്യു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം അനില്‍ ബങ്കളം എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫസര്‍ പി. രഘുനാഥ്, എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.വാസന്തി ടീച്ചര്‍, 2014 മുതല്‍ കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കെ.പി. അരവിന്ദാക്ഷന്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി സജിത്ത് അതിയാമ്പൂര്‍ നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളായി
എം.രാഘവന്‍ (പ്രസിഡന്റ്), ബാബു കോട്ടപ്പാറ, കെ.വാസന്തി,എം അബുജാക്ഷന്‍ (വൈസ് പ്രസിഡന്റുമാര്‍),
എം വി.രതീഷ് വെളളച്ചാല്‍ (സെക്രട്ടറി), സജിത്ത് അതിയാമ്പൂര്‍, എം.സുനില്‍ നോര്‍ത്ത് കോട്ടച്ചേരി, ഹരിപ്രിയ മിങ്ങോത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), മനോജ് അമ്പലത്തറ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസര്‍ അഡ്വ.ജോര്‍ജ് തോമസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീഷകന്‍ ടി.വി. കൃഷ്ണന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 

error: Content is protected !!