വൈദ്യുതി ഒളിച്ചുകളി: യുഡിഎഫ് മെമ്പര്‍മാര്‍ നില്‍പ്പ് സമരം നടത്തി

കാഞ്ഞങ്ങാട് : പവര്‍കട്ടില്ലാത്ത പത്തു വര്‍ഷം എന്ന് വൈദ്യുതി ബില്ലില്‍ ആലേഖനം ചെയ്ത് വോട്ട് പിടിച്ച ഇടതുപക്ഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ അപ്രഖ്യാപിത വൈദ്യുതി ക്രമീകരണം ഏര്‍പ്പെടുത്തി വഞ്ചന തുടരുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്ടറിയേറ്റ് മെമ്പര്‍ ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടി ഗവണ്മെന്റ് 4.40 ന് വൈദ്യുതി വാങ്ങാന്‍ ഒപ്പിട്ട കരാര്‍ റദ്ദ് ചെയ്ത പിണറായി സര്‍ക്കാര്‍ അനിവാര്യമാക്കിയ ദുരന്തമാണിത്.അത്യുഷണം കൊണ്ട് ജീവിതം ദുസ്സഹമാവുകയും വിശപ്പാമ്പുകള്‍ മനുഷ്യജീവിതത്തിന് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലുള്ള വൈദ്യുതിയുടെ ഒളിച്ചു കളി ഇടതു സര്‍ക്കാരിന്റെ അവസാനകാലവും ജനങ്ങളോട് തുടരുന്ന വെല്ലുവിളിയാണെന്നദ്ദേഹം തുടര്‍ന്നു പറഞ്ഞു.വൈദ്യുതിയുടെ ഒളിച്ചു കളിക്കെതിരെ ചിത്താരി ഇലക്ട്രികല്‍ സെക്ഷന്‍ ഓഫിസിന് മുന്നില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ നില്‍പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അജാനൂര്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ മുബാറക് ഹാസൈനാര്‍ ഹാജി അധ്യക്ഷനായി മെമ്പര്‍ കാര്‍ത്തിയാനി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് യൂഡിഎഫ് ജനപ്രതിനിധികള്‍ കെഎസ്ഇബി ചിത്താരി സെക്ഷന്‍ സൂപ്രണ്ട് രതീഷിന് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. കുഞ്ഞാമിന നിവേദനം നല്‍കി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, മെമ്പര്‍മാരായ ഖാലിദ് അറബിക്കാടത്ത്,നദീര്‍ കൊത്തിക്കാല്‍,സി.പി. സുബൈര്‍,സി.എച്ച്.നിസാമുദ്ധീന്‍, സി. കുഞ്ഞാമിന,സുമിത പാലായി, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ്മാരായ പി. അബൂബക്കര്‍ ഹാജി, ബഷീര്‍ മാട്ടുമ്മല്‍,യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. കെ. ശംസുദ്ധീന്‍, എസ്.ടി.യു ചിത്താരി യൂണിറ്റ് പ്രസിഡന്റ് മജീദ് റെയില്‍ക്കര തുടങ്ങിയവര്‍ സംസാരിച്ചു

 

error: Content is protected !!