ജനവാസ മേഖലയില്‍ നായകളെ ഇറക്കി വിട്ട വാഹനം നാട്ടുകാര്‍ തടഞ്ഞു

കാഞ്ഞങ്ങാട്: അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ പിടികൂടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനവാസ മേഖലയില്‍ ഇറക്കി വിട്ടു. നായകളെ ഒഴിവാക്കുന്ന പദ്ധതികളുടെ ഭാഗമാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇങ്ങ നെ ചെയ്തത്. കഴിഞ്ഞ ദിവസം ആചാരൂര്‍ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും പിടികൂടിയ പത്തോളം
തെരുവ് നായകളെയാണ് വെള്ളിക്കോത്ത് അങ്കണവാടി പരിസരത്ത് ഇറക്കി വിട്ടത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ നായകളെ ഇറക്കി വിട്ട് വാഹനം തടഞ്ഞു. ഇറക്കിവിട്ട പത്ത് നായകളില്‍ രണ്ടെണ്ണത്തിനെ ഇവര്‍ പിടികൂടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത്  അഞ്ചോളം പേര്‍ക്ക് നായ കടിയേറ്റിരുന്നു.

 

error: Content is protected !!