കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ദാഹജല തണ്ണീര്‍പന്തല്‍ തുറന്നു

കാഞ്ഞങ്ങാട്:സഹകരണ മേഖലയോടൊപ്പം സാമൂഹ്യ മേഖലയിലും നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനകീയമായ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് കടുത്ത വേനലില്‍ ദാഹജലത്തിനായി കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ആഹ്വാനപ്രകാരം നടത്തുന്ന സൗജന്യ ദാഹ ജലവിതരണ കേന്ദ്രം തുറന്നു.ബാങ്കിന്റെ മുഖ്യ ശാഖയുടെ കീഴില്‍ ഈ വേനല്‍ക്കാലം അവസാനിക്കുന്നത് വരെ ബാങ്ക് പ്രവര്‍ത്തന സമയങ്ങളില്‍ സൗജന്യമായി പൊതുജനങ്ങള്‍ക്ക് മോരുംവെള്ളം നല്‍കുന്നത്. ബാങ്കിന്റെ സമീപത്തെ ആശുപത്രി, ആരാധനാലയം, ഓട്ടോറിക്ഷ തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രയോജനം ലഭിക്കുന്ന മാതൃക പ്രവര്‍ത്തനം ബാങ്ക് പ്രസിഡണ്ട് എം രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ വി രാധാകൃഷ്ണന്‍ അധ്യക്ഷനായി, ബാങ്ക് സെക്രട്ടറി വി വി ലേഖ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ ,പൊതുപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു

 

error: Content is protected !!