നീലേശ്വരം പാലക്കാട്ട് ശ്രീ വക്കു വളപ്പ് തറവാട് പുന പ്രതിഷ്ഠ കര്‍മ്മം നടത്തി

നീലേശ്വരം: നീലേശ്വരം പാലക്കാട്ട് ശ്രീ വക്കുവളപ്പ് തറവാട് ബ്രഹ്മകലശ കളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി പുനഃപ്രതിഷ്ഠാ കര്‍മ്മം നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. അജാനൂര്‍ ശ്രീമദ് പരശിവ വിശ്വകര്‍മ്മ ക്ഷേത്രം മേല്‍ശാന്തി പി. ഹരിശ്ചന്ദ്രന്‍ , നെട്ടണികെ മാധവ ശര്‍മ്മ, മഹേഷ് കുമാര്‍ , ഹരിശങ്കര്‍ , നവീന്‍ ശര്‍മ്മ, ദുര്‍ഗ്ഗപ്രസാദ് എന്നീ പുരോഹിതര്‍മാരുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
അത്തം നക്ഷത്രം രണ്ടാം കാലില്‍ മിഥുനലഗ്‌നത്തിലെ ശുഭ മുഹൂര്‍ത്തത്തിലാണ് പുനഃപ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് പ്രാണപ്രതിഷ്ഠ, നിവേദ്യ പൂജ, മംഗളാരതി, നിത്യനൈമിത്യ നിര്‍ണയം, സമൂഹ പ്രാര്‍ത്ഥന എന്നിവ ഉള്‍പ്പെടെയുള്ള വിശേഷാല്‍ പൂജാചടങ്ങുകളും നടന്നു. മഹോല്‍സവത്തോടനുബന്ധിച്ച് വിവിധ ആചാരാനുഷ്ഠാനങ്ങളും പൂജാവിധികളും നടന്നുവരികയാണ്. കളിയാട്ട മഹോല്‍സവത്തിന്റെ സമാപന ദിവസമായ 30ാം തീയതി വ്യാഴാഴ്ച വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി ഭക്തര്‍ക്കു ദര്‍ശനമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

error: Content is protected !!