വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ ദേശീയ വടംവലി താരം പി.അഭിനിക്ക് അനുമോദനം നല്‍കി

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷന്‍ അനുമോദനവും ആദരവും സംഘടിപ്പിച്ചു.
വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ ദേശീയ വടംവലി താരം പി.അഭിനിക്ക് അനുമോദനം നല്‍കി.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും വടംവലി അസോസിയേഷന്‍ സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രൊഫസര്‍ പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ പി . അരവിന്ദാക്ഷന്‍ അധ്യക്ഷന്‍ വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാന്‍ മുഹമ്മദ് മുഖ്യാതിഥിയായി. സംസ്ഥാന
ജോയിന്റ് സെക്രട്ടറി പ്രവീണ്‍ മാത്യു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം അനില്‍ ബങ്കളം, വടംവലി അസോസിയേഷന്‍ നിയുക്ത ജില്ലാ പ്രസിഡന്റ് എം രാഘവന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വടം വലി ടീം കോച്ച്
ബാബു കോട്ടപ്പാറ, മനോജ് അമ്പലത്തറ,കെ.വാസന്തി ടീച്ചര്‍, കെ.എം റീജു, അംബുജാക്ഷന്‍ അലമിപള്ളി, എം സുനില്‍ നോര്‍ത്ത് കോട്ടച്ചേരി,അഡ്വ.ജോര്‍ജ് തോമസ്, മനോജ് കുമാര്‍ ബാനം, കൃപേഷ് മണ്ണട്ട, രാജീവന്‍ ഏഴാംമൈയില്‍, ഷിജിത്ത് മുക്കൂട് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സജിത്ത് അതിയാമ്പൂര്‍ നന്ദി പറഞ്ഞു.

 

error: Content is protected !!