പെരിയ: നാടന്‍ പശു സംരക്ഷണത്തിലും കലകളുടെ പ്രോത്സാഹനത്തിലും ലോക ശ്രദ്ധയാര്‍ജിച്ച ബേക്കല്‍ ഗോകുലം ഗോശാലയില്‍ പുതിയ ഗോശാലയും ധേനു മണ്ഡപം എന്ന സ്റ്റേജും ഏപ്രില്‍ 30 ന് ഉദ്ഘാടനം ചെയ്യും. ഇടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ഗോശാല ഉദ്ഘാടനം ചെയ്യും , ധേനു മണ്ഡപം പ്രശസ്ത നര്‍ത്തകി പദ്മവിഭൂഷണ്‍ ഡോ പദ്മാ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം വൈകുന്നേരം അഞ്ച് മണിക്ക് പ്രശസ്ത പിന്നണി ഗായകന്‍ വിജയ് പ്രകാശ് ധേനുമണ്ഡപത്തിലെ ആദ്യ ഗാനാര്‍ച്ചന നടത്തും. തുടര്‍ന്ന് സംഗീത നാടക അകാഡമി ജേതാവും പ്രശസ്ത നര്‍ത്തക ദമ്പതികളുമായ നിരുപമ രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന കഥക് ഡാന്‍സ് ഉണ്ടായിരിക്കും. രാത്രി 8 30 ന് ഡ്രം മാന്ത്രികന്‍ ഡ്രംസ് ശിവമണിയുടെ ശിവ തരംഗം പ്രോഗ്രാമും ഗോശാലയില്‍ അരങ്ങേറും . മെയ് ഒന്ന് മുതല്‍ 14 വരെ വൈശാഖ നടനം ദേശീയ നൃത്യോത്സവം നടക്കും.
