മാവുങ്കാല്‍ പൈരാടുക്കത്ത് നിന്ന് 15 വയസുകാരനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: 15 വയസുകാരനെ കാണാതായതായി പരാതി. മാവുങ്കാല്‍ പൈരാടുക്കത്ത് താമസിക്കുന്ന
ഡി സുജിത്തിന്റെ മകന്‍ സ്വാസ്ഥികിനെയാണ് ഇന്നലെ വൈകിട്ട് 7.30 മണിമുതല്‍ കാണാതായത്. നിലവില്‍
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്വാസ്ഥിക്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലെ പ്രവേശിക്കാന്‍ ഇരിക്കുകയാണ്. ഇനി മുതല്‍ പഠനകാലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. കുട്ടിയെ കാണാതായി ബന്ധപ്പെട്ട് പിതാവ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥിയെ കണ്ടുകിട്ടുന്നവര്‍ ഹോസ്ദുര്‍ഗ് പോലീസിലോ +91467 2204229 ,
+91 94478 12892 നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

 

error: Content is protected !!