അവധിക്കാല ക്യമ്പ്; കായിക പരിശീലനത്തിലേര്‍പ്പെട്ട് നൂറിലേറെ കുട്ടികള്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈതാനത്ത് കായിക ഇനങ്ങള്‍ പരിശീലിക്കുകയാണ് നൂറിലെറെ വിദ്യാര്‍ഥികള്‍. നിത്യവും രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെയാണ് അവധിക്കാല ക്യാമ്പ്. വോളിബോള്‍ താരം കൂടിയായ ദുര്‍ഗ സ്‌കൂളിലെ അധ്യാപകന്‍ കെ.വി.ജയന്‍ വെള്ളിക്കോത്തും കായിക അധ്യാപിക എം.കെ.റീനകുമാരിയുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഒട്ടേറെ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് സംസ്ഥാനത്തെത്തിച്ച് മെഡല്‍ നേടിക്കൊടുത്ത മുന്‍ കായിക അധ്യാപകന്‍ കെ. കിഷോര്‍ കുമാര്‍ പ്രത്യേക പരിശീലകനായുണ്ട്. ഷോട്ട്പുട്ട്, സിസ്‌കസ് ത്രോ, ഹാമര്‍ത്രോ എന്നീ ഇനങ്ങളാണ് കിഷോര്‍ പരിശീലിപ്പിക്കുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പഠിപ്പിച്ച ഇദ്ദേഹം ഈ വര്‍ഷം ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. അത്‌ലറ്റിക്ക് വിഭാഗത്തില്‍ നൂറും ഇരുന്നൂറും മീറ്റര്‍ ഓട്ടത്തിലും പരിശീലനം നല്‍കുന്നു. ഗെയിംസില്‍,വോളിബോള്‍, ഹോക്കി, ഖൊഖൊ, സെപക്താക്രോ എന്നീ ഇനങ്ങളിലാണ് പരിശീലനം. വടകരമുക്കിലെ ബി.നിസാമൂദീനാണ് ഹോക്കി പരിശീലകന്‍. ഓട്ട മത്സരത്തില്‍ സംസ്ഥാന ജേതാവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ കെ.എം.ആിത്യനും പരിശീലിപ്പിക്കാനെത്തുന്നു.

 

error: Content is protected !!