നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ആകാശപാത വേണം: നീലേശ്വരം നഗരസഭ ഹര്‍ത്താലും ജനകീയ കണ്‍വെന്‍ഷനും നാളെ

നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ആകാശപാത വേണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താന്‍ നീലേശ്വരം നഗരസഭ ജനകീയ കര്‍മ്മ സമിതിക്ക് രൂപം നല്‍കി. നാളെ നടക്കുന്ന നീലേശ്വരം നഗരസഭ ഹര്‍ത്താലും ജനകീയ കണ്‍വെന്‍ഷനും വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. മുന്‍ എംപി പി കരുണാകരന്‍, മുന്‍ എം എല്‍ എ കെ പി സതീഷ് ചന്ദ്രന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി എം സന്ധ്യ, സ്റ്റാന്‍ഡ് കമ്മറ്റി ചെയര്‍മാന്‍മാരായ എവി സുരേന്ദ്രന്‍ , ഇ. ചന്ദ്രമതി, ഷമീന മുഹമ്മദ്, മുന്‍ നഗരസഭ ചെയര്‍മാന്‍ ടിവി ശാന്ത മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ മാമുനി വിജയന്‍ , എറുവാട്ട് മോഹനന്‍ വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടന നേതാക്കളായ പിവിജയകുമാര്‍ , അഡ്വ.കെ.പി. നസീര്‍ , എറുവാട്ട് മോഹനന്‍ , സുരേഷ് പുതിയേടത്ത്,പി.യു. വിജയകുമാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ഷംസുദീന്‍ അറിഞ്ചിറ, അഡ്വ.കെ.വി.രാജേന്ദ്രന്‍ ,സേതു ബങ്കളം, എ.വിനോദ് കുമാര്‍ , ഉദയന്‍ പാലായി, പി.സി സുരേന്ദ്രനാഥ്, എന്‍ പി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ഇ ഷജീര്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!