കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന അസ്വാഭാവിക മരണ കേസുകളില്‍, ആരും ചെയ്യാന്‍ മടിക്കുന്ന – മുറിഞ്ഞും ചിന്നിച്ചിതറിയും അഴുകിയുമൊക്കെ കിടക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും ആശുപത്രിയില്‍ എത്തിക്കാനും – നന്മമരം കാഞ്ഞങ്ങാടിന്റെ പ്രവര്‍ത്തകര്‍ കാണിച്ച നിസ്വാര്‍ത്ഥ സേവനത്തിനാണ് കാസര്‍കോട് ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് ഐ പി എസില്‍ നിന്ന് നന്മ മരം പ്രവര്‍ത്തകരായ
സലാം കേരള,
രതീഷ് കുശാല്‍നഗര്‍ ,
ബഷീര്‍ കൊത്തിക്കാല്‍,
ഷിബു നോര്‍ത്ത് കോട്ടച്ചേരി എന്നിവര്‍ ചേര്‍ന്ന്
ആദരവ് ഏറ്റുവാങ്ങിയത് .
കാഞ്ഞങ്ങാട് നഗരത്തിലും പരിസരത്തും നന്മമരംടീമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ്
കേരള പോലീസില്‍ നിന്നും ലഭിച്ച ഈ സ്‌നേഹാദരവ് കൂടുതല്‍ നന്മകള്‍ക്ക് ചെയ്യാന്‍ ഇത് പ്രചോദനമാവുമെന്ന് നന്മമരം പ്രവര്‍ത്തകര്‍ പറഞ്ഞു.
